തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്ലസ്റ്റാര്‍സിന് വിജയം. ലീഗിലെ ആദ്യ ജയമാണ് ഗ്ലോബ്‌സ്റ്റാഴ്‌സിന്റേത്. കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെയാണ് ടീമിന്റെ വിജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ അടിച്ചു കൂട്ടിയത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ്. ബ്ലൂ ടൈഗേഴ്സിന്റെ മറുപടി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു. കാലിക്കറ്റിന്റെ വിജയം 39 റണ്‍സിന്. വിജയത്തോടെ കാലിക്കറ്റ് രണ്ടു പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറി.
കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ടീമില്‍ കതര്‍പ്പന്‍ വിജയവുമായി തിരിച്ചെത്തുകയായിരുന്നു. കൊല്ലം സെയ്‌ലേഴ്‌ലിനെതിരെ എട്ടു വിക്കറ്റിന്റെ തോല്‍വിയായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്സിന്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് ടീമിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും, അര്‍ധസെഞ്ചറിയുമായി രക്ഷകരായ വിക്കറ്റ് കീപ്പര്‍ എം. അജിനാസ് (57), സല്‍മാന്‍ നിസാര്‍ (55) എന്നിവരുടെ പ്രകടനത്തിലാണ് ടീം മുന്നേറിയത്. 39 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് അജിനാസ് 57 റണ്‍സെടുത്തത്. സല്‍മാന്‍ നിസാറാകട്ടെ, 38 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 55 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 19 പന്തില്‍ നാലു ഫോറും രണ്ടു സിക്സും സഹിതം 37 റണ്‍സെടുത്ത അന്‍ഫലിന്റെ പ്രകടനവും ശ്രദ്ധേയമായി. അഭിജിത് പ്രവീണ്‍ ആറു പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
നാലാം വിക്കറ്റില്‍ 59 പന്തില്‍ 98 റണ്‍സ് അടിച്ചുകൂട്ടിയ സല്‍മാന്‍ അജിനാസ് സഖ്യമാണ് കാലിക്കറ്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പിന്നീട് അന്‍ഫലിനെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ 32 പന്തില്‍ 54 റണ്‍സും കൂട്ടിച്ചേര്‍ത്തു. ബ്ലൂ ഗൈടേഴ്സിനായി നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ബേസില്‍ തമ്പിയുടെ പ്രകടനം ശ്രദ്ധേയമായി. മനുകൃഷ്ണന്‍ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയും ഷൈന്‍ ജോണ്‍ ജേക്കബ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ ബ്ലൂ ടൈഗേഴ്സ് 34 പന്തില്‍ 45 റണ്‍സുമനായി ഷോണ്‍ റോജര്‍ ടോപ് സ്‌കോററായി. ഒരു ഫോറും നാലു സിക്സും സഹിതമാണ് ഷോണ്‍ 45 റണ്‍സു എടുത്തു.