റോയല്‍ വിജയം; തൃശൂര്‍ ടൈറ്റന്‍സിനെ തകര്‍ത്തു

എട്ടു വിക്കറ്റിനാണ് തൃശൂര്‍ ടൈറ്ന്‍സിന് റോയല്‍സ് അടിച്ചിട്ടത്. മത്സരത്തില്‍ മികച്ച പ്രകടനമാണ് അബ്ദുല്‍ ബാസിത്തും സംഘവും പുറത്തെടുത്തത്. 

author-image
Athira Kalarikkal
Updated On
New Update
trivandrum royals

Trivandrum Royals batting

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് വിജയം. എട്ടു വിക്കറ്റിനാണ് തൃശൂര്‍ ടൈറ്ന്‍സിന് റോയല്‍സ് അടിച്ചിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തപ്പോള്‍, 17.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് വിജയറണ്‍സ് കുറിച്ചു. മത്സരത്തില്‍ മികച്ച പ്രകടനമാണ് അബ്ദുല്‍ ബാസിത്തും സംഘവും പുറത്തെടുത്തത്. 
 
മറുപടി ബാറ്റിങ്ങില്‍ അഖില്‍ എം.എസ് അര്‍ധ സെഞ്ചറി നേടി പുറത്താകാതെ നിന്നു. 37 പന്തുകള്‍ നേരിട്ട ട്രിവാന്‍ഡ്രം താരം 54 റണ്‍സെടുത്തു. ഗോവിന്ദ് പൈ 23 പന്തില്‍ 30 റണ്‍സെടുത്തു. ഓപ്പണര്‍മാരായ റിയ ബഷീര്‍ (26 പന്തില്‍ 22), എസ്. സുബിന്‍ (22 പന്തില്‍ 21) എന്നിവരും തിളങ്ങി. 21 പന്തില്‍ 35 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് ആദ്യം ബാറ്റു ചെയ്ത തൃശൂര്‍ ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ (38 പന്തില്‍ 28), വിഷ്ണു വിനോദ് (20 പന്തില്‍ 25) അഹമ്മദ് ഇമ്രാന്‍ (18 പന്തില്‍ 17) എന്നിവരും തിളങ്ങിയെങ്കിലും മികച്ച സ്‌കോറിലേക്കെത്താന്‍ ടൈറ്റന്‍സിനു സാധിച്ചില്ല. റോയല്‍സിനായി ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്ത് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ഹരികൃഷ്ണന്‍, വിനില്‍, ശ്രീഹരി എസ്. നായര്‍, ജോഫിന്‍ ജോസ് എന്നിവരും ഓരോ വിക്കറ്റു വീതം നേടി.

 

trivandrum kerala cricket league