തൃശൂര്‍ ടൈറ്റന്‍സിന് ഏഴു വിക്കറ്റ് ജയം

കൊച്ചിയുടെ ബാറ്റിംഗിനിടെ മഴ കളി മുടക്കിയതിനെതുടര്‍ന്ന് 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു.

author-image
Athira Kalarikkal
New Update
kerala cricket league..

Varun Nayanar

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ ഏഴാംദിവസത്തെ ആദ്യ മല്‍സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ ഏഴു വിക്കറ്റ് ജയം. കൊച്ചിയുടെ ബാറ്റിംഗിനിടെ മഴ കളി മുടക്കിയതിനെതുടര്‍ന്ന് 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 16 ഓവറില്‍ തൃശൂരിന്റെ വിജയ ലക്ഷ്യം 136 ആക്കുകയായിരുന്നു. 

136 റണ്‍സ് വിജയലക്ഷ്യമാക്കി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ 15 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ക്യാപ്റ്റന്‍ വരുണ്‍ നായനാരുടെ അര്‍ധ സെഞ്ചുറി (38 പന്തില്‍  പുറത്താകാതെ 63  റണ്‍സ്) ആണ് ടീമിന്റെ വിജയത്തിനു അടിത്തറയായത്. ടോസ് നേടിയ തൃശൂര്‍ കൊച്ചിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോര്‍ 13ലെത്തിയപ്പോള്‍ കൊച്ചിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 

ഒന്‍പതാം ഓവറില്‍ മഴ കാരണം മത്സരം തടസ്സപ്പെട്ടു.  ഈ സമയം രണ്ടു വിക്കറ്റിന് 50 എന്ന നിലയിലായിരുന്നു കൊച്ചി. വീണ്ടും ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ഷോണ്‍ റോജറിന്റെ വിക്കറ്റ് ടീം സ്‌കോര്‍ 57 ലെത്തിയപ്പോള്‍ നഷ്ടമായി. 23 പന്തില്‍ 23 റണ്‍സ് നേടിയ ഷോണിന്റെ വിക്കറ്റ് പി. മിഥുനാണ് ലഭിച്ചത്. തുടര്‍ന്ന് സിജോമോന്‍ ജോസഫും നിഖില്‍ തോട്ടത്തിലും ചേര്‍ന്ന് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. 38 പന്തില്‍ നിന്ന് ഇവരുവരും ചേര്‍ന്ന് 78 റണ്‍സാണെടുത്തത്.  23 പന്ത് നേരിട്ട നിഖില്‍ മൂന്നു സിക്സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സ് സ്വന്തമാക്കി. വീണ്ടും മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് 16 ഓവറായി മത്സരം ചുരുക്കിയത്. 16 ഓവറില്‍ നാലിന് 130 എന്ന സ്‌കോറിന് കൊച്ചി ബാറ്റിംഗ് അവസാനിപ്പിച്ചു.

തൃശൂരിനു വേണ്ടി ഓപ്പണിംഗ്  ബാറ്റിംഗിനിറങ്ങിയ ആനന്ദ് സാഗര്‍ -വരുണ്‍ നായനാര്‍ കൂട്ടുകെട്ട് അധികം നീണ്ടില്ല. ആനന്ദിനെ ജെറിന്‍, ബേസിലിന്റെ കൈകളിലെത്തിച്ചപ്പോള്‍ തൃശൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സ് എന്ന നിലയില്‍. സ്‌കോര്‍ 22 ലെത്തിയപ്പോള്‍ ഒന്‍പത് പന്തില്‍നിന്ന് ആറു റണ്‍സ് നേടിയ അഭിഷേകിന്റെ വിക്കറ്റും നഷ്ടമായി. തുടര്‍ന്ന് വരുണ്‍ നായനാരും വിഷ്ണു വിനോദും ചേര്‍ന്നുള്ള കൂട്ടുകെട്ട്  10 ഓവറില്‍ തൃശൂരിന്റെ  സ്‌കോര്‍ 72 ലെത്തിച്ചു. തുടര്‍ന്നെത്തിയ അക്ഷയ് മനോഹറുമായി ചേര്‍ന്ന ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ 15-ാം ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു. വരുണ്‍ നായനാരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

 

kerala cricket league