ആലപ്പി റിപ്പിള്‍സിന് 52 റണ്‍സ് ജയം

ആലപ്പിയുടെ അക്ഷയ് ചന്ദ്രനാണ പ്ലയര്‍ ഓഫ് ദ മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി.

author-image
Athira Kalarikkal
New Update
2nd main

Alappy Ripples v/s Trivandrum Royals

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആലപ്പിയുടെ ബൗളര്‍മാരുടെ മിന്നുംപ്രകടത്തിന്റെ പിന്തുണയില്‍ കേരളാ ക്രിക്കറ്റ് ലീഗിന്റെ പതിനൊന്നാം ദിവസത്തെ ആദ്യകളിയില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ ആലപ്പി റിപ്പിള്‍സിന് 52 റണ്‍സ് വിജയം. ആലപ്പിയുടെ അക്ഷയ് ചന്ദ്രനാണ പ്ലയര്‍ ഓഫ് ദ മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി.

താരതമ്യേന കുറഞ്ഞ സ്‌കോറിനു ആലപ്പിയെ ഒതുക്കിയ ട്രിവാന്‍ഡ്രം മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആലപ്പുഴയുടെ ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്ന് വീണു. നാല് ഓവറില്‍ ഒന്‍പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ട്രിവാന്‍ഡ്രത്തിന്റെ നാലു വിക്കറ്റുകള്‍ പിഴുത ബൗളര്‍ അക്ഷയ് ചന്ദ്രനാണ് ആലപ്പിയുടെ വിജയത്തിന്റെ പ്രധാന ശില്പി. 126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം 16.5 ഓവറില്‍ 73 റണ്‍സിന് എല്ലാവരും പുറത്തായി. 

ആലപ്പിയുടെ മുഹമ്മദ് അസ്ഹറുദ്ദീന്‍- കൃഷ്ണപ്രസാദ് ഓപ്പണിംഗ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 50 കടത്തി. സ്‌കോര്‍ 51 ലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്റെ വിക്കറ്റ് നഷ്ടമായി. 23 പന്തില്‍നിന്ന് ഒരു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെട 34 റണ്‍സ് നേടിയ അസ്ഹറുദീന്റെ വിക്കറ്റ് എം.എസ്. അഖില്‍, ഗോവിന്ദ് പൈയുടെ കൈയിലെത്തിച്ചു. 40 പന്തില്‍ നിന്ന് 37 റണ്‍സ് എടുത്ത കൃഷ്ണപ്രസാദിനെ അബ്ദുള്‍ ബാസിത് കെ.എന്‍.

 ഹരികൃഷ്ണന്റ കൈകളിലെത്തിച്ചപ്പോള്‍ ആലപ്പിയുടെ സ്‌കോര്‍ 13.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ്. തുടര്‍ന്ന് 12 റണ്‍സ് എടുക്കുന്നതിനിടെ ആലപ്പിയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായതോടെ ഏഴിന് 97 എന്ന നിലയിലെത്തി. തുടര്‍ന്ന് അതുല്‍ ഡയമണ്‍ഡും (15 പന്തില്‍ 22 റണ്‍സ്) ഫാസില്‍ ഫനൂസും( അഞ്ചു പന്തില്‍ ഏഴു റണ്‍സ്) ചേര്‍ന്നുള്ള കൂട്ടുകെട്ട് ആണ് ടീം സ്‌കോര്‍ 125 ലെത്തിച്ചത്.

 

kerala cricket league