ഇന്ത്യൻ സൂപ്പർ ലീ​ഗ്; പഞ്ചാബ് എഫ് സിയെ മലർത്തിയടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും

ആരാധകരുടെ പ്രിയങ്കരനായിരുന്ന ഇവാൻ വുകോമനോവിച്ചിന്റെ പകരക്കാരൻ എന്ന വലിയ കടമ്പ മറികടക്കുകയാവും പുതിയ കോച്ച് മൈക്കൽ സ്റ്റാറേയുടെ ആദ്യ വെല്ലുവിളി.

author-image
anumol ps
New Update
blasters

കേരള ബ്ലാസ്റ്റേഴ്സ് ടീം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ മത്സരം. തിരുവോണ നാളിൽ പഞ്ചാബ് എഫ് സിയാണ് എതിരാളികൾ. നല്ല ദിവസം ജയിച്ചുതുടങ്ങാനാണ് ബ്ലാസ്റ്റേഴ്‌സും കൊതിക്കുന്നത്. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സ്വന്തം തട്ടകത്തിൽ ആദ്യപോരിനിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തും ആത്മവിശ്വാസവും ഇരട്ടിയാക്കുമെന്നുറപ്പ്. അഡ്രിയൻ ലൂണയെയും സംഘത്തേയും മാത്രമല്ല, ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങൾകൂടി മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ആരാധകരുടെ പ്രിയങ്കരനായിരുന്ന ഇവാൻ വുകോമനോവിച്ചിന്റെ പകരക്കാരൻ എന്ന വലിയ കടമ്പ മറികടക്കുകയാവും പുതിയ കോച്ച് മൈക്കൽ സ്റ്റാറേയുടെ ആദ്യ വെല്ലുവിളി. തായ്‌ലൻഡിലെയും കൊൽക്കത്തയിലെയും മുന്നൊരുക്കത്തിന് ശേഷം കളിക്കളത്തിൽ സ്റ്റാറെ എന്തൊക്കെ തന്ത്രങ്ങളാവും കാത്തുവച്ചിരിക്കുന്നത് എന്നറിയാനും ആകാംക്ഷ.

ടീം വിട്ടുപോയ ദിമിത്രിയോസ് ഡയമന്റക്കോസ്, ജീക്‌സൺ സിംഗ്, മാർകോ ലെസ്‌കോവിച്ച് തുടങ്ങിയവരുടെ അഭാവം അലക്‌സാണ്ടർ കോയെഫും നോഹ സദോയിയും ജീസസ് ജിമിനെസുമെല്ലാം മറികടക്കുമെന്നാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ.  ഓൾറൗണ്ട് മികവുമായി നായകൻ അഡ്രിയൻ ലൂണയും മലയാളി താരങ്ങളായ കെ പി രാഹുലും വിബിൻ മോഹനനും ഗോളി സച്ചിൻ സുരേഷും ഒപ്പമുണ്ട്. 

സീസണിലെ ആദ്യമത്സരത്തിൽ പഞ്ചാബും കളത്തിലിറങ്ങുന്നത് പുതിയ കോച്ചും ഒരുപിടി പുതിയ താരങ്ങളുമായാണ്. ഇരുടീമും ഇതിനുമുൻപ് നേർക്കുനേർവന്നത് നാല് കളികളിലാണ്. രണ്ടിൽ ബ്ലാസ്റ്റേഴ്‌സും ഒന്നിൽ പഞ്ചാബും ജയിച്ചു. ഒരുമത്സരം സമനിലയിൽ. പഞ്ചാബിനെ തോൽപിച്ച് ആദ്യ കിരീടത്തിലേക്കുള്ള യാത്ര തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണിൽ വീണ്ടുമെത്തിയത്.  

Kerala Blasters indian super league punjab fc