മിലോസ് ഡ്രിൻസിച്ചിന്റെ കരാർ 2026 വരെ നീട്ടി  കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്സി

2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നത് മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരനായ മിലോസ്. തന്റെ ആദ്യ സീസണിൽ, പ്രതിരോധ നായകനെന്ന നിലയിൽ മാത്രമല്ല നിർണായക ഗോളുകൾ സംഭാവന നൽകുന്നതിലും കഴിഞ്ഞ സീസണിൽ താരം മികവ് പുലർത്തി. 

author-image
Greeshma Rakesh
New Update
milos

milos drincic

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മോണ്ടെനെഗ്രിൻ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ കരാർ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി.കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നത് മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരനായ മിലോസ്. തന്റെ ആദ്യ സീസണിൽ, പ്രതിരോധ നായകനെന്ന നിലയിൽ മാത്രമല്ല നിർണായക ഗോളുകൾ സംഭാവന നൽകുന്നതിലും കഴിഞ്ഞ സീസണിൽ താരം മികവ് പുലർത്തി. 

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള എൻ്റെ ബന്ധം തുടരുന്നത് എനിക്ക് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിൻ്റെ കാഴ്ചപ്പാടും എൻ്റെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, തുടർന്നും മികച്ച സംഭാവനകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ടീമിനെ ഒന്നിലധികം കിരീട വിജയങ്ങളിലേക്ക് നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം എന്നായിരുന്നു കാരാർ നീട്ടിയതിനോട് മിലോസ് ഡ്രിൻസിച്ചിൻ്റെ പ്രതികരണം.

football Kerala Blasters FC miloš drinčić