ബ്ലാസ്റ്റ് ആകാതെ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിലെ ടീമുകളായ ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂര്‍, മുഹമ്മദന്‍സ്, ഒഡീഷ, പഞ്ചാബ്, ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഇവരെല്ലാം കിരീടം നേടിയിട്ടുണ്ട്.

author-image
Athira Kalarikkal
New Update
BLASTERS N

Kerala Blasters

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഒറ്റപ്പെട്ടുപോയി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീം മാത്രമാണ് ഐഎസ്എല്‍ കളിക്കുന്ന ടീമുകളില്‍ കപ്പ് ഇല്ലാതെ നില്‍ക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത്തവണ കളിക്കുന്ന 13 ടീമുകളില്‍ 12 ടീമുകളുടെയും സീനിയര്‍ ടീമുകള്‍ കപ്പ് നേടിയിട്ടുണ്ട്.  ഐഎസ്എല്ലിലെ ടീമുകളായ ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂര്‍, മുഹമ്മദന്‍സ്, ഒഡീഷ, പഞ്ചാബ്, ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഇവരെല്ലാം കിരീടം നേടിയിട്ടുണ്ട്.

ഇതുവരെ നോര്‍ത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്‌സും മാത്രമായിരുന്നു കപ്പ് നേടാതെ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ വിജയത്തോടെ നോര്‍ത്ത് അവരുടെ കലവറയിലേക്ക് ഒരു കപ്പ് എത്തിച്ചു. മുമ്പ് മൂന്ന് തവണ ഐഎസ്എല്‍ ഫൈനല്‍ കളിച്ചിട്ടുണ്ട് എങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് കപ്പ് നേടാന്‍ ആയിരുന്നില്ല. മറ്റു ടൂര്‍ണമെന്റിലും കേരള ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീം കപ്പ് നേടിയിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേര്‍വ്‌സ് ടീം കേരള പ്രീമിയര്‍ ലീഗ് നേടിയിട്ടുണ്ട്. അതല്ലാതെ വേറൊരു കിരീടവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാബിനറ്റില്‍ ഇതുവരെയായിട്ടും എത്തിയിട്ടില്ല.

 

Kerala Blasters durand cup