കാന്‍പുരില്‍ തോരാതെ മഴ; രണ്ടാംദിവസവും കളി വൈകുന്നു

കാന്‍പുരില്‍ ഇപ്പോഴും തുടരുന്ന ചാറ്റല്‍മഴയാണ് കളിക്ക് തടസ്സമാവുന്നത്. മഴകാരണം നിശ്ചിത സമയത്ത് മത്സരം നടത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ ദിവസം നേരത്തേതന്നെ മത്സരം നിര്‍ത്തിവെച്ചിരുന്നു.

author-image
Vishnupriya
New Update
dc

കാന്‍പുര്‍: നിർത്താതെ മഴ തുടരുന്നതിനാൽ കാന്‍പുര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നിശ്ചയിച്ച ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനവും കളി തടസ്സപ്പെടുത്തുന്നു. മഴകാരണം നിശ്ചിത സമയത്ത് മത്സരം നടത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ ദിവസം നേരത്തേതന്നെ മത്സരം നിര്‍ത്തിവെച്ചിരുന്നു.

കാന്‍പുരില്‍ ഇപ്പോഴും തുടരുന്ന ചാറ്റല്‍മഴയാണ് കളിക്ക് തടസ്സമാവുന്നത്. ഗ്രൗണ്ട് മുഴുവന്‍ മൂടിയിരിക്കുന്നു. ഒന്നരദിവസമായി മഴ ഇടവിട്ട് തുടരുകയാണ്. ഇതിനിടെ മഴ നിലച്ചപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ കവറുകള്‍ നീക്കം ചെയ്യാനെത്തിയിരുന്നെങ്കിലും വീണ്ടും മഴയെത്തി.

വെള്ളിയാഴ്ച ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. ആദ്യദിനം 35 ഓവര്‍ എറിഞ്ഞപ്പോള്‍ 107-ന് മൂന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്. 40* റണ്‍സോടെ മോമിനുല്‍ ഹഖും ആറ് റണ്‍സുമായി മുഷ്ഫിഖുര്‍റഹീമുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്‌ലാം (24), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവര്‍ പുറത്തായി. സാക്കിറിനെയും ഷദ്മാനെയും ആകാശ് ദീപ് പുറത്താക്കി. രവിചന്ദ്രന്‍ അശ്വിനാണ് ഷാന്റോയുടെ വിക്കറ്റ്.

test cricket kanpur india vs bengladesh