ഭാര്യയേയും കുഞ്ഞിനെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

സ്ഥിരം മദ്യപാനിയായ രാജേഷിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. സ്വന്തം വീട്ടിലേക്ക് യുവതി താമസം മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാജേഷ് യുവതിയുടെ വീട്ടിലെത്തിയത്.

author-image
Athira Kalarikkal
New Update
web 3

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂര്‍ : ഗാര്‍ഹിക പീഡന പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ യുവതിയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. സംഭവത്തില്‍ ഏഴിമല നരിമട സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയേയും അഞ്ച് വയസുള്ള മകനെയുമാണ് രാജേഷ് വാക്കത്തി കൊണ്ട് വെട്ടിയത്.

സ്ഥിരം മദ്യപാനിയായ രാജേഷിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. സ്വന്തം വീട്ടിലേക്ക് യുവതി താമസം മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാജേഷ് യുവതിയുടെ വീട്ടിലെത്തിയത്. ആക്രമണം കണ്ട്  നിലവിളിച്ച കുഞ്ഞിനെയും ഇയാള്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയും കുഞ്ഞും പരിയാരത്തെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജേഷിനെ റിമാന്‍ഡ് ചെയ്തു.

 

kannur Crime News