മാഞ്ചസ്റ്റര്‍ സിറ്റിയുടെയും അര്‍ജന്റീനയുടെയും സൂപ്പര്‍ താരമാണ് ജൂലിയന്‍ ആല്‍വരസ്. എന്നാല്‍ ഈയിടെയായി താരത്തെക്കുറിച്ചുള്ള ചില റൂമറുകള്‍ പുറത്ത് വന്നിരുന്നു. താരത്തിനോട് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ക്കും മാനേജ്മെന്റിനും താത്പര്യമില്ല എന്ന രീതിയിലാണ് പലരും പറഞ്ഞത്. താരം സിറ്റിയില്‍ അസംതൃപ്തനാണെന്നും ക്ലബ്ബ് വിടാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതില്‍ അദ്ദേഹം തന്റെ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.
'കഴിഞ്ഞ സീസണില്‍ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ പ്രധാനപ്പെട്ട മത്സരങ്ങളില്‍ അവസരം ലഭിക്കാത്തതില്‍ ഞാന്‍ അസംതൃപ്തനാണ്. അത്തരം മത്സരങ്ങളില്‍ ടീമിന് വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു താരമാണ് ഞാന്‍. ഭാവിയെക്കുറിച്ച് ഇപ്പോഴും ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. എന്താണ് വേണ്ടത് എന്നുള്ള കാര്യത്തില്‍ ഉചിതമായ ഒരു തീരുമാനം ഞാന്‍ എടുക്കും. ക്ലബ്ബിനകത്ത് ഞാന്‍ ഹാപ്പിയല്ല. അതിനിര്‍ണായക മത്സരത്തില്‍ എന്നെ ബെഞ്ചില്‍ ഇരുത്തി. ബാക്കിയുള്ള ചില മത്സരങ്ങളില്‍ മാത്രമാണ് എനിക്ക് അവസരം തരുന്നത്. അത് ശരിക്കും അപമാനമാണ്,'ആല്‍വരസ് പറഞ്ഞു.