ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ വമ്പന്‍ വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റ്ന് ജോസ് ബട്ലറിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. 45 പന്തില്‍ നിന്ന് ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 83 റണ്‍സാണ് താരം അടിച്ചെടുത്തത്.
184.44 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം കഴിഞ്ഞ മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ഇന്നിങ്സിലൂടെ ഫോര്‍മാറ്റിലേക്കുള്ള വമ്പന്‍ തിരിച്ചുവരവാണ് താരം ലക്ഷ്യം വെച്ചത്.
ഇതോടെ, മറ്റൊരു തകര്‍പ്പന്‍ നേട്ടവും ബട്ലറിന് നേടാന്‍ സാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന് വേണ്ടി ഇന്റര്‍ നാഷണല്‍ ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന താരമാകാനാണ് ബട്ലറിന് സാധിച്ചത്.