തട്ടകത്തിനോട്  ​ഗുഡ്ബൈ...വിരമിക്കൽ പ്രഖ്യാപിച്ച് ബോക്‌സിംഗ്  ഇതിഹാസം ജോൺസീന

2001 മുതൽ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ താരം 2005-ൽ ആദ്യമായി ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. 13 തവണയാണ് ഈ നേട്ടത്തിലെത്തിയത്.

author-image
Greeshma Rakesh
New Update
john cena

Emotional moment John Cena announces retirement from wrestling

Listen to this article
0.75x 1x 1.5x
00:00 / 00:00

ബോക്‌സിംഗ്  ഇതിഹാസം ജോൺസീന വിരമിക്കുന്നു. 2025-ലെ റോയൽ റമ്പിൾ, എലിമിനേഷൻ ചേമ്പർ, ലാസ് വെഗാസ് വേദിയാവുന്ന റെസൽമാനിയ 41 എന്നിവ പൂർത്തിയായതിന് ശേഷം വിരമിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. കാനഡയിലെ മണി ഇൻ ദി ബാങ്ക് ഇവൻ്റിനിടെയാണ് ജോൺസീന വിരമിക്കൽ പ്രഖ്യാപിച്ചത്.

2001 മുതൽ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ താരം 2005-ൽ ആദ്യമായി ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. 13 തവണയാണ് ഈ നേട്ടത്തിലെത്തിയത്. 16 തവണ ലോക ചാമ്പ്യനായ താരം മൂന്ന് തവണ ഹെവിവെയ്റ്റ് കിരീടവും നേടി. ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യൻ, ഡബ്ല്യൂഡബ്ല്യൂഇ ടാഗ് ടീം ചാമ്പ്യൻ, വേൾഡ് ടാഗ് ടീം ചാമ്പ്യൻ, റോയൽ റമ്പിൾ, മണി ഇൻ ദി ബാങ്ക് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

2006- മുതൽ അഭിനയ രംഗത്തും സജീവമാണ് ജോൺ സീന. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമായി. സിനിമാ- ടെലിവിഷൻ പരിപാടികളുടെ ഭാഗമായതിനാൽ ജോൺ സീന 2018 മുതൽ ഭാഗികമായാണ് ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായിരിക്കുന്നത്.

 

retirement WWE John Cena wrestling