പാകിസ്താനെതിരായ ആദ്യ ടെസ്റ്റില്‍ ബൗളര്‍മാരുടെ ശവപ്പറമ്പായിമാറിയ പിച്ചില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്. മൂന്നാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സെന്ന നിലയിലാണ്. മൂന്നാം ദിവസം മാത്രം ഇംഗ്ലീഷ് ബാറ്റര്‍മാര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്തു. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് അവശേഷിക്കെ 64 റണ്‍സ് മാത്രം മതി. സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്ന ജോ റൂട്ടിലും ഹാരി ബ്രൂക്കിലുമാണ് ഇംഗ്ലീഷ് പ്രതീക്ഷകള്‍.
നേരത്തെ മൂന്നാം ദിവസം രാവിലെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. 78 റണ്‍സുമായി സാക്ക് ക്രൗളിയെ ഇംഗ്ലണ്ടിന് രാവിലെ തന്നെ നഷ്ടമായി. എങ്കിലും ജോ റൂട്ടിനൊപ്പം കൂടിയ ബെന്‍ ഡക്കറ്റ് സ്‌കോറിങ്ങ് ഉയര്‍ത്തിക്കൊണ്ടിരുന്നു. 84 റണ്‍സെടുത്ത ശേഷമാണ് ഡക്കറ്റ് വിക്കറ്റ് നഷ്ടമാക്കിയത്. പിന്നാലെ ജോ റൂട്ടും ഹാരി ബ്രൂക്കും ക്രീസില്‍ ഒന്നിക്കുകയായിരുന്നു.
277 പന്ത് നേരിട്ട റൂട്ട് 12 ഫോറുകളോടെ 176 റണ്‍സുമായി ക്രീസിലുണ്ട്. 173 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 141 റണ്‍സുമായാണ് ബ്രൂക്ക് ക്രീസില്‍ തുടരുന്നത്. ഇരുവരും തമ്മിലുള്ള പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ 243 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. ഇംഗ്ലണ്ട് നിരയില്‍ ഇതുവരെ ക്രീസിലെത്തിയ അഞ്ച് ബാറ്റര്‍മാരില്‍ നാല് പേരും 50ന് മുകളില്‍ സ്‌കോര്‍ ചെയ്തു. ആദ്യ ദിനം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒലി പോപ്പിന് റണ്‍സെടുക്കും മുമ്പ് വിക്കറ്റ് നഷ്ടമായിരുന്നു.
ജോ റൂട്ട് ഇരട്ട സെഞ്ചുറിയിലേക്ക്; അനായാസം ഇംഗ്ലീഷ് ബാറ്റര്‍മാര്‍
മൂന്നാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സെന്ന നിലയിലാണ്. മൂന്നാം ദിവസം മാത്രം ഇംഗ്ലീഷ് ബാറ്റര്‍മാര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്തു.
New Update