ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ടിന് ഇരട്ടനേട്ടം. അലിസ്റ്റര്‍ കുക്കിനെ പിന്തള്ളി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലീഷ് ബാറ്റര്‍ എന്ന നേട്ടം ജോ റൂട്ട് സ്വന്തമാക്കി. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടവും ജോ റൂട്ട് തന്റെ പേരിലാക്കി. പാകിസ്താനെതിരെ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജോ റൂട്ട് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ജോ റൂട്ട് 167 റണ്‍സുമായി ക്രീസിലുണ്ട്.
മത്സരം തുടങ്ങുന്നതിന് മുന്‍പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ലിലെത്താന്‍ 27 റണ്‍സായിരുന്നു റൂട്ടിന് വേണ്ടിയിരുന്നത്. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷാനെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമത്. 3904 റണ്‍സാണ് സമ്പാദ്യം. 3484 റണ്‍സുമായി സ്റ്റീവ് സ്മിത്ത് മൂന്നാമതുണ്ട്. 2594 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. 2334 റണ്‍സുമായി തൊട്ടുപിന്നില്‍ വിരാട് കോലിയുണ്ട്.
ജോ റൂട്ടിന് സെഞ്ചുറിക്കൊപ്പം ഇരട്ട നേട്ടവും
അലിസ്റ്റര്‍ കുക്കിനെ പിന്തള്ളി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലീഷ് ബാറ്റര്‍ എന്ന നേട്ടം ജോ റൂട്ട് സ്വന്തമാക്കി. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടവും ജോ റൂട്ട് തന്റെ പേരിലാക്കി
New Update