ന്യൂഡല്‍ഹി : ഐപിഎല്ലില്‍ ഒരു ടീമിന് വേണ്ടി 150 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ജസ്പ്രീത് ബുംറ. വാംഖഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടന്ന മത്സരത്തിലാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന് മുന്‍പേ 148 വിക്കറ്റുകളായിരുന്നു ബുംറയുടെ സമ്പാദ്യം. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഡല്‍ഹിയുടെ രണ്ട് പേരെ മടക്കിയതോടെ മുംബൈക്ക് വേണ്ടി ബുംറ 150 വിക്കറ്റ് തികച്ചു.
ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ, അഭിഷേക് പൊരേല്‍ എന്നിവരാണ് ബുംറയെ മടക്കിയത. മുംബൈക്ക് വേണ്ടി 150 വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് ബുംറ. നേരത്തേ ശ്രീലങ്കയുടെ ലസിത് മലിംഗ ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയ്ക്കുവേണ്ടി സുനില്‍ നരെയ്നും 150 വിക്കറ്റ് നേടിയിട്ടുണ്ട്.
ഐ.പി.എലിന്റെ ചരിത്രത്തില്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും പിറകിലായി മൂന്നാമതാണ് ബുംറ. ബുംറയ്ക്ക് പിറകിലായി സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറുണ്ട്. 147 വിക്കറ്റുകളാണ് ഭുവനേശ്വര്‍ നേടിയത്. 139 വിക്കറ്റുകളുമായി യുസ്വേന്ദ്ര ചാഹലും 127 വിക്കറ്റുമായി ഹര്‍ഭജന്‍ സിങ്ങും 126 വിക്കറ്റുമായി രവീന്ദ്ര ജഡേജയും പിറകിലുണ്ട്.