94 വര്‍ഷം പഴക്കമുള്ള സെഞ്ച്വറി റെക്കോര്‍ഡ് തിരുത്തി ജാമി സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് ജാമി സ്മിത്ത്. 94 വര്‍ഷം മുമ്പ് കുറിക്കപ്പെട്ട റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ട് യുവ വിക്കറ്റ് കീപ്പര്‍ക്ക് സ്വന്തം

author-image
Prana
New Update
jamy smith
Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ഇംഗ്ലണ്ട് ബാറ്റര്‍ ജാമി സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് ജാമി സ്മിത്ത്. 94 വര്‍ഷം മുമ്പ് കുറിക്കപ്പെട്ട റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ട് യുവ വിക്കറ്റ് കീപ്പര്‍ക്ക് സ്വന്തം. 24 വയസും 63 ദിവസവും പ്രായം ഉള്ളപ്പോഴാണ് ജാമി സ്മിത്തിന്റെ നേട്ടം. 148 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 111 റണ്‍സെടുത്ത് താരം പുറത്തായി.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ജാമി സ്മിത്തിന്റെ നാലാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. ജൂലൈയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു സ്മിത്തിന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ 70 റണ്‍സ് നേടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ സാന്നിധ്യം അറിയിച്ചു. മൂന്നാം മത്സരത്തില്‍ 95 റണ്‍സുമായി താരം സെഞ്ച്വറിക്ക് അടുത്തെത്തി. എന്നാല്‍ ആദ്യ ശതകത്തിന് ഒരു മത്സരം കൂടി കാത്തിരിക്കേണ്ടി വന്നു.
ജാമി സ്മിത്തിന്റെ സെഞ്ച്വറി മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 236ന് മറുപടി പറഞ്ഞ ഇംഗ്ലണ്ട് 358 റണ്‍സെടുത്തു. 122 റണ്‍സിന്റെ ലീഡാണ് ഇം?ഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. ലങ്കന്‍ നിരയില്‍ അസിത ഫെര്‍ണാണ്ടോ നാലും പ്രബത് ജയസൂര്യ മൂന്നും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷടത്തില്‍ 10 റണ്‍സെന്ന നിലയിലാണ്.

record England Cricket Team century