ജാമി മക്ലാരന്‍ മോഹന്‍ ബഗാനില്‍

നിലവിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണലും ഓസ്‌ട്രേലിയ ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോററുമായ ജാമി മക്ലാരനെ ടീമിലെത്തിച്ചു.

author-image
Prana
New Update
mclaren
Listen to this article
0.75x 1x 1.5x
00:00 / 00:00

നിലവിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ ഓസ്ട്രേലിയന്‍  ഇന്റര്‍നാഷണലും ഓസ്‌ട്രേലിയ ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോററുമായ ജാമി മക്ലാരനെ ടീമിലെത്തിച്ചു. രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് 30കാരന്‍ ബഗാനില്‍ എത്തുന്നത്. ഐ എസ് എല്ലില്‍ കളിച്ചതില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെന്‍.

ഓസ്ട്രേലിയയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അദ്ദേഹം ദേശീയ ടീം ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് ടീമായ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിനായി കളിച്ചിട്ടുണ്ട്. പെര്‍ത്ത് ഗ്ലോറിയില്‍, ബ്രിസ്‌ബേന്‍ റോര്‍, ബുണ്ടസ്ലിഗ 2 ക്ലബ്ബായ ഡാര്‍ംസ്റ്റാഡ് 98, സ്‌കോട്ടിഷ് ക്ലബായ ഹൈബര്‍നിയന്‍ എന്നിവര്‍ക്കായി മുമ്പ് കളിച്ചിട്ടുണ്ട്.

isl mohun bagan sg