ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും പുറത്താക്കിയത് പിന്നില്‍ അഗാര്‍ക്കര്‍: വെളിപ്പെടുത്തലുമായി ജയ് ഷാ

ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് അജിത് അഗാര്‍ക്കറാണ്.

author-image
Athira Kalarikkal
Updated On
New Update
Jai sha

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ഇരുവരും ലംഘിച്ചതിനെ തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഎ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. താരങ്ങളെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് എന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 

 'നിങ്ങള്‍ക്ക് ബിസിസിഐ ഭരണഘടന പരിശോധിക്കാം. ഞാന്‍ സെലക്ഷന്‍ മീറ്റിംഗിന്റെ കണ്‍വീനര്‍ മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് അജിത് അഗാര്‍ക്കറാണ്. അത് നടപ്പാക്കുക മാത്രമാണ് എന്റെ ചുമതല. സഞ്ജു സാംസണെ പോലുള്ള പുതിയ താരങ്ങളെ ഇതോടെ ഉള്‍ക്കൊള്ളിക്കാനായി.

ഇന്ത്യന്‍ ക്രിക്കറ്റ് പദ്ധതികളില്‍ ആരും ഒഴിച്ചുകൂടാനാവാത്തവരല്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് ഇഷാനും ശ്രേയസുമായി ഞാന്‍ സംസാരിച്ചിരുന്നു. ആ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്' എന്നും ജയ് ഷാ വെളിപ്പെടുത്തി. 

 

bcci ishan kishan Jai Shah Shreyas Iyyer