മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ പോരാട്ടങ്ങൾക്ക് സെപ്റ്റംബർ 13ന് തുടക്കമാകും. കൊൽക്കത്തയിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും മുൻ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം.സെപ്റ്റംബർ 14ന് ചെന്നൈയിനും ഒഡിഷയും ഈസ്റ്റ് ബംഗാളും ബെംഗളൂരുവും നേർക്കുനേർ വരും. വൈകിട്ട് അഞ്ചിനും രാത്രി 7.30നുമാണ് മത്സരങ്ങൾ.
അതെസമയം 15ന് തിരുവോണ നാളിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങും.പഞ്ചാബാണ് എതിരാളികൾ. 29നാണ് ആദ്യ എവേ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. മൊഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബടക്കം ഇത്തവണ 13 ടീമുകളാണ് ലീഗിൽ മാറ്റുരയ്‌ക്കുന്നത്. മിക്കേൽ സ്റ്റാറേക്ക് കീഴിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസനാണിത്. അതേസമയം ഡ്യുറാൻഡ് കപ്പിൽ സെമി കാണാതെ പുറത്തായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ
സെപ്റ്റംബർ 22- ഈസ്റ്റം ബംഗാൾ (ഹോം)
സെപ്റ്റംബർ 29- നോർത്ത്ഈസ്റ്റ് യുണൈറ്റഡ് (എവെ)
ഒക്ടോബർ 3- ഒഡീഷ എഫ്‌സി (എവെ)
ഒക്ടോബർ 20- മുഹമ്മദൻസ് സ്‌പോട്ടിം?ഗ് ക്ലബ് (എവെ)
ഒക്ടോബർ 25- ബംഗളുരു എഫ്‌സി (ഹോം)
നവംബർ 3- മുംബൈ സിറ്റി എഫ്‌സി (എവെ)
നവംബർ 7- ഹൈദരാബാദ് എഫ്‌സി (ഹോം)
നവംബർ 24- ചെന്നൈയൻ എഫ്‌സി (ഹോം)
നവംബർ 28- എഫ്‌സി ഗോവ (ഹോം)
ഡിസംബർ 7-ബംഗളൂരു എഫ്‌സി (എവെ)
ഡിസംബർ 14- മോഹൻ ബഗാൻ (എവെ)
ഡിസംബർ 22- മുഹമ്മദൻസ് (ഹോം)
ഡിസംബർ 29- ജംഷദ്പൂർ എഫ്‌സി (എവെ)