കോയമ്പത്തൂര്‍ : അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് തഴയപ്പെട്ട ഇഷാന്‍ കിഷന്‍ ബുച്ചി ബാബു ടൂര്‍ണമെന്റിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തി. ബി.സി.സി.ഐ കേന്ദ്ര കരാറില്‍ നിന്ന് പുറത്താക്കപ്പെട്ടതായിരുന്നു. ഇഷാന്‍ കിഷനെ തഴയപ്പെട്ട വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ സജീവമായിരുന്നു. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ജാര്‍ഗണ്ഡിന്റെ ക്യാപ്റ്റനാണ് ഇഷാന്‍. തിരുന്നല്‍ വേലിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ഇഷാന്‍ സെഞ്ച്വറി നേടി മിന്നും പ്രകടനം പുറത്തെടുത്തത്.
105 പന്തില്‍ 10 സിക്സര്‍ ഉള്‍പ്പെടെ 114 റണ്‍സാണ് താരം നേടിയത്. മത്സരത്തിന്റെ രണ്ടാം ദിവസം എതിരാളികള്‍ ഉയര്‍ത്തിയ 225 റണ്‍സ് പിന്തുടരാനിറങ്ങിയ ക്യാപ്റ്റന്‍ കിഷന്‍ ആറാം നമ്പറില്‍ ഇറങ്ങിയാണ് തിളങ്ങിയത്.ഇന്ത്യക്കുവേണ്ടി രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മൂന്ന് ഇന്നിങ്സില്‍ നിന്നും 78 റണ്‍സ് ഇഷാന്‍ നേടിയിട്ടുണ്ട്. അതില്‍ 78 ആവറേജില്‍ 52 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. 27 ഏകദിന മത്സരത്തിലെ 24 ഇന്നിങ്സില്‍ നിന്നും 933 റണ്‍സും 210 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 42 ആവറേജാണ് താരത്തിനുള്ളത്.