മുംബൈ : ലോകകപ്പിന് ശേഷമുള്ള സിംബാബ്വെ പര്യടനത്തില്‍ രണ്ട് തവണയാണ് മാറ്റം കൊണ്ടുവന്നത്. പിന്നീട് മൂന്ന് മാറ്രങ്ങലും കൊണ്ടുവന്നു. മാറ്റമൊക്കെ വരുത്തിയാലും ഇതുവരെ ബിസിസിഐ പര്യടനത്തില്‍ പരിഗണിക്കാത്തത് ഇഷാന്‍ കിഷനെയാണ്. 2023 പകുതി വരെ ഇന്ത്യ പ്രധാനമായും പരിഗണിച്ചിരുന്നത് ഇഷാനിനെയായിരുന്നു. എവിടെയും എങ്ങനെയും ബാറ്റ് ചെയ്യാന്‍ ഇഷാനിനാകുമെന്നായിരുന്നു ഇന്ത്യുടെ വിലയിരുത്തല്‍. എന്നാല്‍ ഏകദിന ലോകകപ്പിന് ശേഷം എല്ലാം മാറിമറഞ്ഞു.
ഐസിസി ടി20 ടൂര്‍ണമെന്റിനായി തയ്യാറെടുക്കുന്ന മത്സരങ്ങളില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇഷാന്‍ കളിച്ചിട്ടുള്ളത്. ആകെ 11 മത്സരങ്ങളുള്ള മത്സരത്തിലെ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം താരം വ്യക്തിപരമായ കാരണങ്ങളാല്‍ ഇടവേള എടുത്തിരുന്നു. അതിന് ശേഷം തിരികെ മത്സരത്തിലേക്ക് താരത്തിന് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. രഞ്ജി ട്രോഫി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താരം നിരസിക്കുകയായിരുന്നു. പിന്നാലെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചതുമില്ല. ഇഷാന്‍ കിഷന്‍ സിംബാബ്വെ ടീമിലേക്ക് എത്തുമെന്ന് കരുതിയിരുന്നെങ്കിലും താരം തഴയപ്പെട്ടു.
തഴയപ്പെട്ട പ്രമുഖ താരങ്ങള്‍
ഹര്‍ഷിത് റാണ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ