ഡല്‍ഹി : ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചില താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താതിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. സ്പിന്നര്‍ രവി ബിഷ്‌ണോയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കാത്തതിലാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ രംഗത്തെത്തിയിരിക്കുന്നത്. ടി20 ലോക റാങ്കിങില്‍ ആറാം സ്ഥാനത്താണ് രവി ബിഷ്‌ണോയി
ലോക റാങ്കിങില്‍ ഇടം പിടിച്ച താരത്തിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കിയില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഇത് അതിശയമായിരിക്കുന്നുവെന്ന് പഠാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് ലെഗ് സ്പിന്നര്‍മാരാണ് ഇടം പിടിച്ചിരിക്കുന്നത്. കുല്‍ദീപ് യാദവിനൊപ്പം യൂസ്വേന്ദ്ര ചഹലും ഇത്തവണ ലോകകപ്പ് ടീമിലേക്കെത്തി. ഓഫ് സ്പിന്നറായി രവീന്ദ്ര ജഡേജയാണ് ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.