ഇറാനി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ മുംബൈയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിവസം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറികളുമായി മുംബൈ നായകന്‍ അജിന്‍ക്യ രഹാനെയും സര്‍ഫ്രാസ് ഖാനും ശ്രേയസ് അയ്യരുമാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മുംബൈയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 37 റണ്‍സിനിടെ മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ ഡ്രെസ്സിങ് റൂമില്‍ തിരിച്ചെത്തി. പിന്നാലെ അജിന്‍ക്യ രഹാനെയും ശ്രേയസ് അയ്യരും ക്രീസില്‍ ഒന്നിച്ചതോടെയാണ് മുംബൈയുടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ന്നത്.
അജിന്‍ക്യ രഹാനെയും ശ്രേയസ് അയ്യരും ചേര്‍ന്ന നാലാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 57 റണ്‍സെടുത്താണ് ശ്രേയസ് പുറത്തായത്. അഞ്ചാം വിക്കറ്റില്‍ പിരിയാത്ത രഹാനെസര്‍ഫ്രാസ് കൂട്ടുകെട്ട് 98 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. അജിന്‍ക്യ രഹാനെ 98 റണ്‍സുമായും സര്‍ഫ്രാസ് ഖാന്‍ 54 റണ്‍സുമായും ക്രീസിലുണ്ട്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റെടുത്തു.
ഇറാനി ട്രോഫി: മുംബൈയ്ക്ക് മികച്ച തുടക്കം
മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറികളുമായി മുംബൈ നായകന്‍ അജിന്‍ക്യ രഹാനെയും സര്‍ഫ്രാസ് ഖാനും ശ്രേയസ് അയ്യരുമാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
New Update