കെ.എൽ രാഹുൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്.സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പൻ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിൽ വച്ച് രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി ശകാരിച്ചിരുന്നു.തന്റെ ഭാഗം വിശദീകരിക്കാൻ പോലുമാകാതെ രാഹുൽ നിസാഹയനായി ഗോയങ്കയെ നിരാശയോടെ നിൽക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ടീം പരിശീലകൻ ജസ്റ്റിൻ ലാംഗറെയും അദ്ദേഹം വിമർശിച്ചിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയ 165 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ വെറും 9.4 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്.ഓപ്പണർമാരായ ട്രാവിസ് ഹെഡും (30 പന്തിൽ 89*) അഭിഷേക് ശർമയുമാണ് (28 പന്തിൽ 75*) സൺറൈസേഴ്സിന് 10 വിക്കറ്റിന്റെ അനായാസ ജയം നേടിക്കൊടുത്തത്. മത്സരത്തിനു പിന്നാലെ രാഹുലിന്റെ ബാറ്റിങ്ങിനെക്കുറിച്ച് രൂക്ഷ വിമർശനങ്ങളുയർന്നു. കളിയിൽ 33 പന്ത് നേരിട്ട രാഹുൽ 29 റൺസ് മാത്രമാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 87.88.
ടീമിന്റെ ദയനീയപരാജയത്തിൽ പ്രകേപിതനായാണ് രാഹുലിനെതിരെയുള്ള ഗോയങ്കിലിന്റെ രോഷപ്രകടനം.ഇതിനകം തന്നെ ഗോയങ്കയുടേത് മോശം പെരുമാറ്റമാണെന്ന വിമർശനം ഉയർന്നുവന്നുകഴിഞ്ഞു. മൈക്ക് ഹെസണും ഗ്രേം സ്മിത്തും അടക്കമുള്ള മുൻ താരങ്ങൾ സഞ്ജീവിനെതിരെ രംഗത്തുവന്നു.ആരാധകരും ലക്നൗ ഉടമയ്‌ക്കെതിരെ തിരിഞ്ഞു. ഒരു മത്സരം മാത്രം വച്ച് രാഹുൽ എന്ന താരത്തെ വിലയിരുത്തരുതെന്നും ആരാധകർ വാദിച്ചു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രാഹുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാകും തീരുമാനം. ഡൽഹിക്കെതിരായ അടുത്ത മത്സരം അഞ്ചു ദിവസത്തിന് ശേഷമാണ്. ഇതുവരെ തീരുമാനങ്ങളാെന്നും എടുത്തിട്ടില്ലെങ്കിലും ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ രാഹുൽ തീരുമാനിച്ചാൽ ടീമത് അംഗീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
സീസണിൽ 2 മത്സരങ്ങളാണ് (ഡൽഹിക്കും മുംബൈയ്ക്കും എതിരെ) ലക്നൗവിന് ഇനി ശേഷിക്കുന്നത്. രണ്ടും ജയിച്ചാൽ പ്ലേഓഫ് സാധ്യതയുണ്ടെങ്കിലും വൻതോൽവിയോടെ നെറ്റ് റൺറേറ്റ് കുത്തനെ ഇടിഞ്ഞത് (–0.760) വലിയ തിരിച്ചടിയാണ്.