ഐ.പി.എലില്‍ വൻ പ്രഖ്യാപനങ്ങൾ; ടീമുകള്‍ക്ക് ആറുപേരെ നിലനിര്‍ത്താം

ശനിയാഴ്ച ബെംഗളൂരുവില്‍ ചേര്‍ന്ന ഐ.പി.എല്‍. ഗവേണിങ് ബോഡി യോഗത്തില്‍ ഇത് ആറാക്കി ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇത് റൈറ്റ് റ്റു മാച്ച് (ആര്‍.ടി.എം.) കാര്‍ഡ് സംവിധാനം വഴിയുമാവാം.

author-image
Vishnupriya
New Update
as

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ ഒരു ടീമിന് ആറുപേരെ നിലനിര്‍ത്താമെന്ന് ഐ.പി.എല്‍. ഗവേണിങ് കൗണ്‍സില്‍ . ഇതിന് ബി.സി.സി.ഐ. അനുമതി നല്‍കി. നിലവിൽ പരമാവധി അഞ്ച് അന്താരാഷ്ട്ര താരങ്ങളെയും രണ്ട് അണ്‍ക്യാപ്പ്ഡ് താരങ്ങളെയുമാണ് ഉള്‍പ്പെടുത്താന്‍ അനുമതിയുള്ളത്. ഇംപാക്ട് പ്ലെയര്‍ നിയമം 2027 വരെ തുടരും.

കഴിഞ്ഞ തവണ നടന്ന മെഗാ ലേലത്തില്‍ നാലുതാരങ്ങളെയാണ് ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ അവകാശമുണ്ടായിരുന്നത്. ശനിയാഴ്ച ബെംഗളൂരുവില്‍ ചേര്‍ന്ന ഐ.പി.എല്‍. ഗവേണിങ് ബോഡി യോഗത്തില്‍ ഇത് ആറാക്കി ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇത് റൈറ്റ് റ്റു മാച്ച് (ആര്‍.ടി.എം.) കാര്‍ഡ് സംവിധാനം വഴിയുമാവാം. ഐ.പി.എലില്‍ മാച്ച് ഫീസ് സംവിധാനവും അടുത്ത സീസണ്‍ മുതല്‍ കൊണ്ടുവരും.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാത്ത എല്ലാ ഇന്ത്യന്‍ കളിക്കാരെയും അണ്‍ക്യാപ്പ്ഡ് പ്ലെയറായി കണക്കാക്കാനും ബി.സി.സി.ഐ. തീരുമാനിച്ചു. ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഗുണംചെയ്യും. മഹേന്ദ്ര സിങ് ധോനി 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് അവസാനമായി കളിച്ചത്. അഞ്ചുവര്‍ഷം പൂര്‍ത്തിയായതിനാല്‍ ധോനിക്ക് അണ്‍ക്യാപ്പ്ഡ് പ്ലെയറായി ടീമില്‍ തുടരാനാവും. അണ്‍ക്യാപ്പ്ഡ് പ്ലെയര്‍ എന്ന നിലയില്‍ ധോനിയെ നിലനിര്‍ത്താന്‍ പരമാവധി നാലുകോടി രൂപ മതിയാകും.

ലേലത്തില്‍ വിറ്റുപോയ താരങ്ങള്‍ മതിയായ കാരണങ്ങളില്ലാതെ ലീഗില്‍നിന്ന് വിട്ടുനിന്നാലും പണികിട്ടും. തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ കളിക്കാനോ ലേലത്തില്‍ പങ്കെടുക്കാനോ കഴിയില്ല.

IPL 2025