ഐപിഎൽ സീസണിലെ മൂന്നാം ജയം നേടി ഹൈദരാബാദ്; അവസാന ഓവർ വരെ പൊരുതി പഞ്ചാബ് കിങ്‌സ്

ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ്, 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റൺസിൽ അവസാനിച്ചു. അവസാനനിമിഷം  പഞ്ചാബിനായി  ശശാങ്ക് സിങ് (25 പന്തിൽ 46*), അശുതോഷ് ശർമ (15 പന്തിൽ 33*) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല .

author-image
Rajesh T L
New Update
hyderbad

സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ഛണ്ഡിഗഡ്: പഞ്ചാബ് കിങ്സിനെതിരെ  സൺറൈസേഴ്സ് ഹൈദരാബാദിന് സീസണിലെ മൂന്നാം ജയം. വെടിക്കെട്ട് പോരാട്ടത്തിൽ 2 റൺസിനാണ് ഹൈദരാബാദിന്റെ ജയം.ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ്, 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റൺസിൽ അവസാനിച്ചു. അവസാനനിമിഷം  പഞ്ചാബിനായി  ശശാങ്ക് സിങ് (25 പന്തിൽ 46*), അശുതോഷ് ശർമ (15 പന്തിൽ 33*) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല . ജയജേവ് ഉനദ്‌കട്ട് എറിഞ്ഞ അവസാന ഓവറിൽ 29 റൺസാണ് പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നെങ്കിലും 26 റൺസ് നേടാനെ സാധിച്ചുള്ളൂ.

മറുപടി ബാറ്റിങ്ങിൽ, മികച്ച ജോഡി കണ്ടെത്താൻ സാധിക്കാത്തതാണ്  പഞ്ചാബ് തോൽവിക്ക് കാരണം. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ജോണി ബെയ്ർസ്റ്റോ  മടങ്ങി. പ്രഭ്സിമ്രാൻ സിങ് (6 പന്തിൽ 4), ക്യാപ്റ്റൻ ശിഖർ ധവാൻ (16 പന്തിൽ 14), സാം കറൻ (22 പന്തിൽ 29), സിക്കന്ദർ റാസ (22 പന്തിൽ 28), ജിതേഷ് ശർമ (11 പന്തിൽ 19) എന്നിവർക്കൊന്നും കാര്യമായ പോയിന്റുകൾ നൽകാനായില്ല. അവസാന ഓവറുകളിൽ ശശാങ്ക് സിങ്ങിന്റെയും അശുതോഷ് ശർമയുടെയും ബാറ്റിങ്ങാണ് വിജയ പാതയിലെങ്കിലും എത്തിച്ചത് . ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റും പാറ്റ് കമ്മിൻസ്, ടി.നടരാജൻ, നിതീഷ് റെഡ്ഡി, ജയദേവ് ഉനദ്‌കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവതാരമായ നിതീഷ് റെഡ്ഡിയുടെ (37 പന്തിൽ 64) അർധസെഞ്ചറിയാണ് ഹൈദരാബാദിനു മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണർ ട്രാവിസ് ഹെഡ് (15 പന്തിൽ 21), അബ്ദുൽ സമദ് (12 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി. പഞ്ചാബിനായി അർഷ്ദീപ് സിങ് നാല് വിക്കറ്റ് വീഴ്ത്തി. സാം കറൻ, ഹർഷൽ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും കഗീസോ റബാദ ഒരു വിക്കറ്റും നേടി.

punjab kings match sunrisers hyderbad ipl