ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സിന് ആധികാരിക വിജയം; അതിവേഗ അർധ സെഞ്ചറിയുമായി ജേക്ക് ഫ്രേസർ

വിജയലക്ഷ്യമായ 267ലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ ഇന്നിങ്സ് 199 റൺസിൽ അവസാനിച്ചു. 67 റണ്‍സിനാണ് സൺറൈസേഴ്സിന്റെ തകർപ്പൻ വിജയം.

author-image
Rajesh T L
New Update
hyderbad ipl

പുറത്തായി മടങ്ങുന്ന ഡൽഹി താരം പൃഥ്വി ഷാ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: സൺറൈസേഴ്സ് ഹൈദരാബാദിൻറെ റൻസുകൾക്ക് മുന്നിൽ കീഴടങ്ങി ഡൽഹി ക്യാപിറ്റൽസ്.  അർധ സെഞ്ചറിയുമായി ജേക്ക് ഫ്രേസർ മിന്നിച്ചെങ്കിലും മറ്റാർക്കും മികച്ച പ്രകടനം കാഴചവെക്കാൻ കഴിയാതെ വന്നതോടെ ഡൽഹി പരാജയപ്പെടുകയായിരുന്നു.  വിജയലക്ഷ്യമായ 267ലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ ഇന്നിങ്സ് 199 റൺസിൽ അവസാനിച്ചു. 67 റണ്‍സിനാണ് സൺറൈസേഴ്സിന്റെ തകർപ്പൻ വിജയം. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് – 20 ഓവറിൽ 7ന് 266, ഡൽഹി ക്യാപിറ്റൽസ് – 19.1 ഓവറിൽ 199ന് പുറത്ത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിനായി ഓപ്പണർ പൃഥ്വി ഷാ ആദ്യ ഓവറിൽ തന്നെ വെടിക്കെട്ട് പ്രകടനം നടത്തിയാണ് തുടങ്ങിയത്. ആദ്യ നാലു പന്തിൽ ബൗണ്ടറി നേടിയ താരം അഞ്ചാം പന്തിൽ അബ്ദുൽ സമദിന് ക്യാച്ച് നൽകി മടങ്ങി. 4 ഫോറാണ് താരം വാരിയെടുത്തത് . രണ്ടാം ഓവറിൽ ഡേവിഡ് വാർണറും (1) ഔട്ടായി. പിന്നാലെയെത്തിയ അഭിഷേക് പൊരലും (22 പന്തിൽ 42) ജേക്ക് ഫ്രേസറും (18 പന്തിൽ 65) ചേർന്ന് ഡൽഹിയെ മത്സരത്തിലേക്ക് കൈപിടിച്ച് കയറ്റി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 84 റൺസ് അടിച്ചെടുത്തു. ഏഴാം ഓവറിൽ ഫ്രേസറെ വീഴ്ത്തി മയങ്ക് മാർക്കണ്ഡെ ഈ കൂട്ടുകെട്ട് തകർത്തു.

സ്കോർ 135ൽ നിൽക്കേ അഭിഷേകിനെ മാർക്കണ്ഡെ തന്നെ ക്ലാസൻറെ കൈകളിലെത്തിച്ചു. പിന്നാലെ പിടിച്ചുനിൽക്കാനാവാതെ ട്രിസ്റ്റൻ സ്റ്റബ്സും (11 പന്തിൽ 10) മടങ്ങി. നായകൻ റിഷഭ് പന്ത് (35 പന്തിൽ 44) ചുവടുറപ്പിക്കാൻ നോക്കിയെങ്കിലും വിജയലക്ഷ്യത്തിലെത്താൻ സാധിച്ചില്ല . അവസാന ഓവറുകളിൽ തുടരെ വിക്കറ്റ് നോക്കിയെറിഞ്ഞ ഡൽഹി 199 റൺസിന് ഓൾ ഔട്ടായി. ലളിത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ  7, 6 വീതം റൺസ് നേടിയപ്പോൾ നോർജേ, കുൽദീപ് യാദവ് എന്നിവർ റൺസില്ലാതെ മടങ്ങി. സൺറൈസേഴ്സിനായി ടി. നടരാജൻ 4 വിക്കറ്റ് വീഴ്ത്തി.

ipl delhi capitals sun risers hyderabad