മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി ആര്‍സിബി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിന് 20 ഓവറില്‍ 147 റണ്‍സ് എടുക്കാന്‍ മാത്രമേ ആയുള്ളൂ. മികച്ച തുടക്കമാണ് ആര്‍ സി ബിക്ക് ഇന്ന് ബൗള്‍ കൊണ്ട് ലഭിച്ചത്. ആദ്യ 6 ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത ആര്‍ സി ബി ബൗളര്‍മാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഗുജറാത്തിന്റെ മുന്‍നിര ബാറ്റര്‍മാര്‍ എല്ലാം ഇന്ന് പരാജയപ്പെട്ടു. സാഹ 1 റണ്‍, ഗില്‍ 2 റണ്‍, സായി സുദര്‍ശന്‍ 6 റണ്‍സ്, എന്നിവരാണ് തുടക്കത്തില്‍ തന്നെ പുറത്തായത്/ 30 റണ്‍സ് എടുത്ത മില്ലര് 37 റണ്‍സ് എടുത്ത ഷാരൂഖാന്‍ എന്നിവര്‍ പൊരുതിയത് തകര്‍ച്ചയില്‍ നിന്ന് ഗുജറാത്തിന് രക്ഷയായി.
അവസാനം രാഹുല്‍ തവാത്തിയയും റാഷിദ് ഖാനും കൂടി ആണ് 140 എന്ന കടമ്പ കടത്തിയത്. തെവാതിയ 35 റണ്‍സും റാഷിദ് 19 റണ്‍സും എടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീതവും കാമറൂണ്‍ ഗ്രീന്‍, കരണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
പ്ലെയിങ് ഇലവന്‍
ബെംഗളൂരു: വിരാട് കോലി, ഫാഫ് ഡുപ്ലസിസ് (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ്മ, സ്വപ്നില്‍ സിംഗ്, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വിജയകുമാര്‍ വൈശാഖ്. ഇംപാക്ട് സബ്: അനൂജ് റാവത്ത്, മഹിപാല്‍ ലോംറര്‍, ആകാശ് ദീപ്, രജത് പാടിദാര്‍, സുയാഷ് പ്രഭുദേശായി.
ഗുജറാത്ത്: വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മാനവ് സത്താര്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ്മ, ജോഷ്വ ലിറ്റില്‍. ഇംപാക്ട് സബ്: സന്ദീപ് വാര്യര്‍, ശരത് ബിആര്‍, ദര്‍ശന്‍ നല്‍കാണ്ഡെ, വിജയ് ശങ്കര്‍, ജയന്ത് യാദവ്.