ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ യഥാര്‍ത്ഥ പോരാട്ടമാണ് ഇനി വരാനിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് വിജയിക്കുകയും രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം മഴ കൊണ്ടുപോയതോടെ രണ്ടാം സ്ഥാനത്ത് ഹൈദരാബാദും ഒന്നാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ്. ഒന്നാം സ്ഥാനക്കാരുടെയും രണ്ടാം സ്ഥാനക്കാരുടെയും പോരാട്ടം നാളെ അഹമ്മദാബാദില്‍ വെച്ച് നടക്കും. മൂന്നാമത് ഫിനിഷ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സും നാലാമത് ഫിനിഷ് ചെയ്ത് ആര്‍സിബിയും 22ന് ഏറ്റുമുട്ടും.
ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ആദ്യ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കരുതിയിരുന്ന രാജസ്ഥാന്‍ റോയല്‍സ് ആണ് ഇപ്പോള്‍ കഷ്ടിച്ച് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്. അവസാന അഞ്ചു മത്സരങ്ങളില്‍ ഒന്നുപോലും വിജയിക്കാനാവാത്ത രാജസ്ഥാന്‍ റോയല്‍സ് ആണ് പ്ലേ ഓഫില്‍ എത്തിയ 4 ടീമുകളില്‍ ഏറ്റവും മോശം ഫോമിലുള്ള ടീം.
തുടര്‍ച്ചയായ ആറു മത്സരങ്ങള്‍ വിജയിച്ചെത്തുന്ന ആര്‍ സി ബിക്കെതിരായ മത്സരം സഞ്ജു സാംസനും ടീമിനും അത്ര എളുപ്പമായിരിക്കില്ല. ഐപിഎല്ലില്‍ തുടര്‍ച്ചയായ വിജയത്തിന് ശേഷമാണ് രാജസ്ഥാന്‍ പ്ലെ ഓഫില്‍ ഇടം പിടിച്ചിരിക്കുന്നകത്.
മെയ് മാസത്തില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ആര്‍സിബി വരുന്നത്. സഞ്ജു സാംസനും വിരാട് കോലിയും അവരുടെ ആദ്യ ഐപിഎല്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം മെയ് 22ന് കാണാനാകും എന്ന് പ്രതീക്ഷിക്കാം.