ലക്നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ മായങ്ക് യാദവ് ഇനി ഈ സീസണില്‍ കളിക്കില്ല. പരിക്ക് മാറി വന്ന മായങ്കിന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വീണ്ടും പരിക്കേറ്റു. ഇതോടെയാണ് താരത്തിന് ഈ സീസണില്‍ കളിക്കാന്‍ പറ്റില്ലെന്ന് ഉറപ്പായത്. താരത്തിന്റെ പരിക്ക് മാറാന്‍ സമയമെടുക്കുന്നതിനാല്‍ ഇനിയൊരു മത്സരം കളിക്കാന്‍ സാധിക്കില്ല.
പരിക്ക് കാരണം 5 മത്സരങ്ങള്‍ നഷ്ടപ്പെട്ട മായങ്ക് മുംബൈക്ക് എതിരെ ആയിരുന്നു തിരികെയെത്തിയത്. മുമ്പ് പരിക്കേറ്റ ഭാഗത്ത് തന്നെയാണ് മായങ്കിന് വേദന അനുഭവപ്പെട്ടത് എന്ന് എല്‍എസ്ജിയുടെ മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.
സീസണ്‍ തുടക്കത്തില്‍ ഗംഭീര ബൗളിംഗ് കാഴ്ചവെച്ച മായങ്ക് തന്റെ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും പ്ലയര്‍ ഓഫ് ദി മാച്ച് ആയിരുന്നു. 157ന് അടുത്ത് സ്പീഡില്‍ പന്തെറിഞ്ഞ് റെക്കോര്‍ഡും കുറിച്ചിരുന്നു.