ഐപിഎല്‍: ഹൈദരാബാദ് ഫൈനലില്‍; കൊല്‍ക്കത്തയെ നേരിടും

രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ യുവതാരം ധ്രുവ് ജുറെല്‍ മാത്രമാണ് പൊരുതിയത്. 35 പന്തുകള്‍ നേരിട്ട ജുറെല്‍ 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

author-image
Rajesh T L
New Update
ipl final
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനെ 36 റണ്‍സിന് തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ ഫൈനലില്‍. രണ്ടാം ക്വാളിഫയറില്‍ 176 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 139 റണ്‍സ്. 

രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ യുവതാരം ധ്രുവ് ജുറെല്‍ മാത്രമാണ് പൊരുതിയത്. 35 പന്തുകള്‍ നേരിട്ട ജുറെല്‍ 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

സ്പിന്നര്‍മാരായ ഷഹബാസ് അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ രണ്ടും വിക്കറ്റുകള്‍ ഹൈദരാബാദിനായി വീഴ്ത്തി. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 പന്തുകളില്‍ 10 റണ്‍സ് മാത്രമെടുത്താണു പുറത്തായത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേരിടും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. 34 പന്തില്‍ 50 റണ്‍സെടുത്ത ഹെന്റിച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് (28 പന്തില്‍ 34), രാഹുല്‍ ത്രിപാഠി (15 പന്തില്‍ 37) എന്നിവരും തിളങ്ങി. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. സന്ദീപ് ശര്‍മ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. 

cricket ipl2024