ഐപിഎല്ലില്‍ കൊല്‍ക്കത്ത തന്നെ രാജാക്കന്മാര്‍; സ്വന്തമാക്കിയത് മൂന്നാം കിരീടം

ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 

author-image
Athira Kalarikkal
Updated On
New Update
ipl n

IPL Final 2024, Kolkata Knight Riders vs Sunrisers Hyderabad

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചെന്നൈ: ഐപിഎല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 18. 3 ഓവറില്‍ ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറായ 113 റണ്‍സെടുത്ത് പുറത്തായി. 19 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 23 പന്തുകള്‍ നേരിട്ട എയ്ഡന്‍ മര്‍ക്‌റാം 20 റണ്‍സെടുത്തു പുറത്തായി. ഹൈദരാബാദിന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ മടങ്ങി.

കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടും വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകള്‍ കൊല്‍ക്കത്ത പേസര്‍മാര്‍ വീഴ്ത്തിയിരുന്നു. അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ രണ്ട്), ട്രാവിസ് ഹെഡ് (പൂജ്യം), രാഹുല്‍ ത്രിപാഠി (13 പന്തില്‍ ഒന്‍പത്) എന്നിവരാണു പുറത്തായത്. 

സ്റ്റാര്‍ക്കും അറോറയും ചേര്‍ന്ന് പവര്‍പ്ലേ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍ മൂന്നിന് 40 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 10 പന്തില്‍ 13 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി സ്പിന്നര്‍ ഹര്‍ഷിത് റാണയുടെ പന്തിലാണു പുറത്തായത്. 

10 ഓവര്‍ പിന്നിടുമ്പോള്‍ ഹൈദരാബാദ് നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ്. തൊട്ടുപിന്നാലെ റസ്സലിനെ സിക്‌സടിക്കാന്‍ ശ്രമിച്ച എയ്ഡന്‍ മര്‍ക്‌റാമിനു പിഴച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുത്താണ് മര്‍ക്‌റാം പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഷഹബാസ് അഹമ്മദ് (ഏഴു പന്തില്‍ എട്ട്) മടങ്ങി.

അബ്ദുല്‍ സമദും വന്നപോലെ മടങ്ങിയതോടെ ഏഴിന് 77 എന്ന നിലയിലായി ഹൈദരാബാദ്. ഹര്‍ഷിത് റാണയെറിഞ്ഞ 15ാം ഓവറിലെ ആദ്യ പന്തില്‍ ഹെന്റിച് ക്ലാസന്‍ (17 പന്തില്‍ 16) ബോള്‍ഡായി. 16.4 ഓവറിലാണ് (100 പന്തുകള്‍) ഹൈദരാബാദ് 100 റണ്‍സ് കടന്നത്. 

നാലു റണ്‍സെടുത്ത ജയ്‌ദേവ് ഉനദ്ഘട്ട് സുനില്‍ നരെയ്‌ന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. അംപയര്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും ഡിആര്‍എസ് എടുത്ത് കൊല്‍ക്കത്ത വിക്കറ്റു സ്വന്തമാക്കി. 19ാം ഓവറില്‍ ക്യാപ്റ്റന്‍ കമിന്‍സിനെ റസ്സല്‍ പുറത്താക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടം 113 റണ്‍സില്‍ അവസാനിച്ചു.

 

 

 

 

Ipl Final Kolkata Night Riders sunrisers hyderabad