ഇത് ബൗളര്‍മാരുടെ കളി; പഞ്ചാബിനെതിരേ ചെന്നൈക്ക് മിന്നും ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ പഞ്ചാബ് കിങ്സ് ബൗളര്‍മാര്‍ക്കായി.

author-image
Athira Kalarikkal
New Update
ipl.

Photo: PTI

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ പഞ്ചാബ് കിങ്സ് ബൗളര്‍മാര്‍ക്കായി. പഞ്ചാബിനെ സ്‌കോര്‍ കടക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 28 റണ്‍സിനാണ് ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടിയായി ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ. സ്‌കോര്‍: ചെന്നൈ-167/9. പഞ്ചാബ്-139/9.

43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. 26 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി 43 റണ്‍സ് സ്വന്തമാക്കിയ ജഡേജ അവസാന ഓവറിലാണ് പുറത്തായത്. നേരത്തേ മൂന്നുവീതം വിക്കറ്റുകള്‍ നേടിയ രാഹുല്‍ ചാഹറും ഹര്‍ഷല്‍ പട്ടേലും ചെന്നൈയെ ചെറിയ സ്‌കോറില്‍ ഒതുക്കിയിരുന്നു. 23 പന്തില്‍ രണ്ടുവീതം സിക്സും ഫോറുമായി 30 റണ്‍സുമായി പ്രഭ്സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ബൗളര്‍മാര്‍ ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഹര്‍പ്രീത് ബ്രാര്‍ (13 പന്തില്‍ 17*), ഹര്‍ഷല്‍ പട്ടേല്‍ (13 പന്തില്‍ 12), രാഹുല്‍ ചാഹര്‍ (10 പന്തില്‍ 16), കഗിസോ റബാദ (10 പന്തില്‍ 11*) എന്നിവരെല്ലാം രണ്ടക്കം കടന്നു. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. തുഷാര്‍ ദേശ്പാണ്ഡെ, സിമര്‍ജീത് സിങ് എന്നിവര്‍ രണ്ടും മിച്ചല്‍ സാന്റ്നര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.

 

csk PBKS ipl 2024 season 17