മുംബൈ : ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഐപിഎല്‍ 2025 മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് നടക്കും. ഇക്കാര്യത്തില്‍ ബിസിസ്ി ഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് ഇടയില്‍ ആണ് ലേലം നടക്കുന്നത്. ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, അര്‍ഷ്ദീപ് സിംഗ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കായി വലിയ ലേല യുദ്ധം ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഐപിഎല്‍ എല്ലാ ഫ്രാഞ്ചൈസികളും അവര്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടാത്ത കളിക്കാരാണ് താരലേലത്തില്‍ പങ്കെടുക്കുക. മെഗാ താര ലേലത്തിന് ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
രണ്ട് ദിവസത്തെ പരിപാടിക്കുള്ള തയ്യാറെടുപ്പുകള്‍ റിയാദില്‍ ഒരുങ്ങി കഴിഞ്ഞു. ഇപ്രാവശ്യം താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കുന്നത് പഞ്ചാബ് കിങ്‌സിന് ആയിരിക്കുമെന്നാണ് വിവരം. 110 കോടിയാണ് ഇവര്‍ക്കു വേണ്ടി നീക്കിവെച്ചിരിക്കുന്നത്. ടീമിലെ ശശാങ്ക് സിങ്, പ്രഭ്സിമ്രാന്‍ സിങ് എന്നിവരെ മാത്രമാണ് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയത്. ഏറ്രവും നീക്കിയിരിപ്പ് കുറവുള്ള ടീം രാജസ്ഥാന്‍ റോയല്‍സാണ്.
സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ എന്നീ താരങ്ങളെയാണ് രാജസ്ഥാനില്‍ നിര്‍ത്തിയിട്ടുള്ളത്.
ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് പുറമേ ലേലത്തില്‍ വരുന്ന മറ്റൊരു പ്രധാന താരമാണ് കെഎല്‍ രാഹുല്‍. കഴിഞ്ഞ ഐപിഎല്‍ കിരീടം രാഹുലിന്റെ മിടുക്കിലാണ് ടീം നേടിയെടുത്തത്. എന്നിട്ടുപോലും താരത്തിനെ റിട്ടന്‍ഷനില്‍ ഉള്‍പ്പെടുത്തിയില്ല താരത്തെ ഐപിഎല്ലില്‍ തിരിച്ചുപിടിക്കുമെന്നാണ് സൂചന. ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് മെഗാ താര ലേലവും ഏതൊക്കെ താരങ്ങളെയാണ് ടീം പരിഗണിക്കുക എന്നതും.