ഐപിഎൽ 2025 : മുംബൈ വിട്ടാൽ രോഹിത് എങ്ങോട്ട് ? സാധ്യത ഈ 2 ടീമിലൊന്നെന്ന് ഹർഭജൻ

പല വമ്പൻ കൂടുമാറ്റങ്ങളും അണിയറയിൽ നടക്കുന്നതായാുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.പല ടീമുകളും നായകന്മാരെയടക്കം മാറ്റിയേക്കുമെന്നാണ്  സൂചന.

author-image
Greeshma Rakesh
New Update
ipl 2025 harbhajan singh names two teams where rohit sharma might play after auction

ipl 2025 harbhajan singh names two teams where rohit sharma might play after auction

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണിന് മുമ്പ് മെഗാ താരലേലമാണ് നടക്കാൻ പോകുന്നത്.2022 ന് ശേഷം ആദ്യമായി മെഗാ ലേലം തിരിച്ചുവരുമ്പോൾ ആവേശകരമായ സീസണായിരിക്കും ഇത്.താരലേലത്തിനായുള്ള ചർച്ചകളിലാണ്  ടീമുകളെല്ലാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പല വമ്പൻ കൂടുമാറ്റങ്ങളും അണിയറയിൽ നടക്കുന്നതായാുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.പല ടീമുകളും നായകന്മാരെയടക്കം മാറ്റിയേക്കുമെന്നാണ്  സൂചന.നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിലും വലിയ പൊളിച്ചെഴുത്ത് ഉണ്ടായേക്കും.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് അവസാന സീസണിൽ രോഹിത് ശർമയെ മാറ്റി പകരം ഹാർദിക് പാണ്ഡ്യയെ നായകനാക്കിയിരുന്നു. ഇതോടെ ടീമിൽ ഭിന്നത ശക്തമാവുകയും മുംബൈ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ വലിയ ശുദ്ധികലശത്തിലേക്കാണ് മുംബൈ ടീം പോകുന്നത്. മുൻ നായകനായ രോഹിത് ശർമ പുതിയ സീസണിന് മുമ്പ് മുംബൈ വിട്ടേക്കുമെന്നാണ് വിവരം.

രോഹിത് ശർമ കൂടുമാറുന്നത് എങ്ങോട്ടാണെന്നത് ആരാധകർക്കിടയിലും ക്രിക്കറ്റ് നിരൂപകർക്കിടയിലും വലിയ ചർച്ചാ വിഷയമായിട്ടുണ്ട്.ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നിവ ഉൾപ്പെടെ പല ടീമുകളുടെ പേരുകളും ഈ സ്ഥാനത്തേക്കായി ഉയർന്ന് കേൾക്കുന്നുണ്ട്. ഇതിൽ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നിവയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രോഹിത്തിനായി വലിയ തുക മുടക്കാൻ ലഖ്‌നൗ ഇല്ലെന്ന് ടീം ഉടമ പരോക്ഷമായി പറഞ്ഞതോടെ ലഖ്‌നൗ ആയിരിക്കില്ലെന്നാണ് സൂചന.

ഇപ്പോഴിതാ രോഹിത് ശർമ മുംബൈ വിട്ടാൻ പോകാൻ കൂടുതൽ സാധ്യത ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിലേക്കല്ലെന്നും മറ്റ് രണ്ട് ടീമുകൾക്കാണ് കൂടുതൽ സാധ്യതയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും മുംബൈ ഇന്ത്യൻസ് നായകനുമായിരുന്ന ഹർഭജൻ സിങ്. 'ഇത്തവണത്തെ ഐപിഎൽ ലേലം വളരെ ആവേശകരമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. ചില വലിയ താരങ്ങൾ എങ്ങോട്ടാണ് മാറുന്നതെന്നാണ് എല്ലാവർക്കും വലിയ ആകാംക്ഷ നൽകുന്നത്.

രോഹിത് ശർമ ഡൽഹി ക്യാപിറ്റൽസിലേക്ക് പോകുമോ അതോ മുംബൈയിൽ നിൽക്കുമോ?. എല്ലാവരും വലിയ താരങ്ങളുടെ മാറ്റത്തിലേക്കാണ് നോക്കുന്നത്' ഹർഭജൻ പറഞ്ഞു. രോഹിത് ശർമ സൂപ്പർ താരമാണ്. ഐപിഎല്ലിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ് രോഹിത്. ക്യാപ്റ്റനെന്ന നിലയിൽ അതി ഗംഭീര റെക്കോഡും രോഹിത് ശർമക്ക് അവകാശപ്പെടാൻ സാധിക്കും. എന്നാൽ രോഹിത് മുംബൈ വിട്ടാലും അദ്ദേഹത്തിന്റെ നിലവാരത്തിന് ചേർന്ന ടീമിലേക്കേ കൂടുമാറൂ.

നേരത്തെ മുംബൈ വിട്ടാൽ രോഹിത് ശർമ കളിക്കാൻ ആഗ്രഹിക്കുന്ന ടീമായി തുറന്ന് പറഞ്ഞത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് രോഹിത്തിന്റെ കൂടുമാറ്റം നടന്നേക്കില്ല. രോഹിത് ശർമ ലഖ്‌നൗവിലേക്ക് പോകാനും സാധ്യത കുറവാണ്. ഐപിഎല്ലിലെ പുതുമുഖ ടീമുകളിലൊന്നായ ലഖ്‌നൗവിലേക്ക് പോകാൻ രോഹിത് ആഗ്രഹിക്കില്ലെന്നതാണ് വസ്തുത.

എന്നാൽ രോഹിത് ശർമയെ സ്വന്തമാക്കാൻ ഡൽഹി നേരത്തെ തന്നെ താൽപര്യം അറിയിച്ചതാണ്. ഇന്ത്യയുടെ നായകൻ കൂടിയായ രോഹിത്തിനെ സ്വന്തമാക്കാൻ ഡൽഹിക്കും വലിയ താൽപര്യം ഉണ്ടാവും. ഈ കൂടുമാറ്റത്തിന് രോഹിത്തിനും താൽപര്യം ഉണ്ടാവും. മെഗാ ലേലത്തിലേക്ക് രോഹിത് എത്താൻ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ രോഹിത്തുമായി ധാരണയിലേക്കെത്താൻ ഡൽഹി ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം.

രോഹിത് മുംബൈ വിട്ടാൽ ടീമിനെയത് കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ആരാധക പിന്തുണയിൽ വലിയ കുറവ് ഉണ്ടായേക്കും. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾത്തന്നെ ആരാധകർ വളരെയധികം കൊഴിഞ്ഞ് പോയിരുന്നു. എന്നാൽ രോഹിത് മുംബൈയിൽ തുടർന്നാൽ ഹാർദിക്കിനെ നായകനാക്കി മുന്നോട്ട് പോകാൻ സാധിക്കില്ല. കാരണം രോഹിത് തുടർന്നാൽ ഹാർദിക്കിന് സ്വാതന്ത്ര്യത്തോടെ ടീമിനെ നയിക്കാനാവില്ല. ഇത് അവസാന സീസണിലെ അതേ തകർച്ചയിലേക്ക് മുംബൈയെ എത്തിച്ചേക്കും.

 

cricket rohit sharma harbhajan singhs IPL 2025