ഐപിഎൽ 2024; വീണ്ടും വില്ലനായി മഴ, ഒരു പന്തു പോലും എറിയാനാകാതെ ​ഗുജറാത്ത്, പിന്നാലെ പ്ലേ ഓഫ് ഉറപ്പിച്ച് ഹൈദരാബാദ്

കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാൻ  ​ഗുജറാത്ത് ടൈറ്റൻസിന്  കഴിയാതെ പോയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകൾക്കും ഒരോ പോയിന്റ് വീതം ലഭിച്ചെങ്കിലും പോയിന്റ് പട്ടികയിൽ 15 പോയിന്റുള്ള ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു

author-image
Greeshma Rakesh
New Update
ipl

ipl 2024 sunrisers hyderabad qualify for playoffs after rain washes out match against gujarat titans

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ മഴ നിർത്താതെ മഴ പെയ്തതോടെ 15 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്. കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാൻ  ​ഗുജറാത്ത് ടൈറ്റൻസിന്  കഴിയാതെ പോയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകൾക്കും ഒരോ പോയിന്റ് വീതം ലഭിച്ചെങ്കിലും പോയിന്റ് പട്ടികയിൽ 15 പോയിന്റുള്ള ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു.

ഹൈദരാബാദ് പ്ലേ ഓഫിൽ കടന്നതോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫ് സാധ്യത സജീവമാക്കി. തുടർച്ചയായ അഞ്ച് ജയങ്ങളുമായി പ്ലേ ഓഫ് പ്രതീക്ഷയുള്ള ആർസിബിക്ക് എൽഎസ്ജി വലിയ മാർജിനിൽ ജയിക്കാതിരിക്കുകയും ചെന്നൈയോട് ജയിക്കുകയും ചെയ്താൽ പ്ലേഓഫ് കളിക്കാം. മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്‌നൗവിന്റെ അടുത്ത മത്സരം.

ഹോം ഗ്രൗണ്ടിൽ ഹൈദരാബാദിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. പഞ്ചാബ് കിംഗ്സിനെതിരെ അന്ന് ജയിക്കുകയും രാജസ്ഥാൻ കൊൽക്കത്തയോട് അടിയറവ് പറയുകയും ചെയ്താൽ ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരാകും.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാൻ റോയൽസുമാണ് പ്ലേ ഓഫിന് യോഗ്യത നേടിയ മറ്റു ടീമുകൾ.

നിലവിൽ 19 പോയിന്റുമായി കൊൽക്കത്ത നൈറ്റ് റൈഡേർഴ്സാണ് ഒന്നാണത്.തൊട്ടുപിന്നാലെ 16 പോയിന്റുമായി സഞ്ചുവിന്റെ രാജസ്ഥാനുമുണ്ട്.ഇന്നലത്തെ മത്സരത്തോടെ ചെന്നൈയെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. ഗുജറാത്ത് നേരത്തെ തന്നെ പ്ലേ ഓഫിൽനിന്ന് പുറത്തായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള ഗുജറാത്തിന്റെ കഴിഞ്ഞ മത്സരവും മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഗുജറാത്ത് പുറത്തായത്.

 

sunrisers hyderabad gujarat titans news updates sports news ipl2024 play off