ബെംഗളൂരു: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ ഉയര്‍ത്തി ഹൈദരാബാദ്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 288 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുറിച്ചത്. 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് 287 റണ്‍സ് സ്വന്തമാക്കിയത്.
41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. 31 പന്തില്‍നിന്ന് 67 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനും ട്രാവിസ് ഹെഡിനു മികച്ച പിന്തുണ നല്‍കി.
Whipped away for MAXIMUMS 🔥🔥@RCBTweets 79/0 in the chase at the end of powerplay!
— IndianPremierLeague (@IPL) April 15, 2024
Follow the Match ▶️ https://t.co/OOJP7G9bLr#TATAIPL | #RCBvSRH pic.twitter.com/hYbqBWDhPJ
അബ്ദുല്‍ സമദ് (37), അഭിഷേക് ശര്‍മ (34), എയ്ഡന്‍ മാര്‍ക്രം (32) എന്നിവരും നല്ല പ്രകടനം പുറത്തെടുത്തു. 15 എക്‌സ്ട്രാസാണു റോയല്‍ ചലഞ്ചേഴ്‌സ് ബോളര്‍മാര്‍ എറിഞ്ഞത്. അരങ്ങേറ്റ മത്സരത്തില്‍ 4 ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റ് സ്വന്തമാക്കി. 4 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത റീസ് ടേപ്പ്ലെ ഒരു വിക്കറ്റ് നേടി.
ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു.