വിജയം തുടരാന്‍ രാജസ്ഥാന്‍; മുംബൈയുടെ ലക്ഷ്യം ആദ്യ ജയം

ആദ്യ രണ്ട് മത്സരങ്ങളില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനേയുമാണ് രാജസ്ഥാന്‍ തകര്‍ത്തത്

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. പരിക്ക് പറ്റിയ പന്ദീപ് ശര്‍മക്ക് പകരം നാന്ദ്രെ ബര്‍ഗര്‍ പ്ലേയിംഗ് ഇലവനിലെത്തി. മുംബൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ആദ്യ രണ്ട് കളികളും ജയിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സീസണിലെ ആദ്യ വിജയമാണ് മുംബൈയുടെ ലക്ഷ്യം. ആദ്യ രണ്ട് മത്സരങ്ങളില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനേയുമാണ് രാജസ്ഥാന്‍ തകര്‍ത്തത്.  


മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍:  ഇഷാന്‍ കിഷന്‍ , രോഹിത് ശര്‍മ, നമാന്‍ ധിര്‍, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കൊറ്റ്സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വേന മഫാക.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ജോഷ് ബട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, നാന്ദ്രെ ബര്‍ഗര്‍, ആവേശ് ഖാന്‍.

 

 

cricket rajastan royals Hardik Pandya mumbai indians ipl 2024