ലഖ്നൗ : ഇന്നലെ ലഖ്‌നൗവില്‍ വെച്ച് നടന്ന ഐപിഎലില്‍ ലക്‌നൗവിന്റെ ബൗളിംഗ് മികവിന് മുന്‍പില്‍ വാടി തളര്‍ന്ന് മുംബൈ ഇന്ത്യന്‍സ്. 7 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 144 റണ്‍സ് നേടിയപ്പോള്‍ നെഹാല്‍ വദേര, ടിം ഡേവിഡ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് സ്‌കോറിന് മാന്യത പകര്‍ന്നത്. ഇന്നലെ പവര്‍പ്ലേയ്ക്കുള്ളില്‍ 27/4 എന്ന നിലയിലേക്ക് വീണ മുംബൈയെ നെഹാല്‍ വദേര ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് ആണ് വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.
53 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ ഇവര്‍ മുംബൈയെ 80 റണ്‍സിലേക്ക് എത്തിച്ചുവെങ്കിലും 32 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ രവി ബിഷ്‌ണോയി പുറത്താക്കുകയായിരുന്നു. 46 റണ്‍സ് നേടിയ നെഹാല്‍ വദേര പുറത്താകുമ്പോള്‍ 112 റണ്‍സായിരുന്ന മുംബൈയെ 144 റണ്‍സിലേക്ക് എത്തിച്ചത് 18 പന്തില്‍ 35 റണ്‍സ് നേടിയ ടിം ഡേവിഡ് ആണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ലഖ്നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ലഖ്നൗവിന്റെ പേസ് സെന്‍സേഷന്‍ മായങ്ക് യാദവ് ടീമില്‍ തിരിച്ചെത്തി. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആഷ്ടണ്‍ ടര്‍ണര്‍, ആയുഷ് ബഡോണി, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്നോയ്, നവീന്‍ ഉള്‍ ഹഖ്, മൊഹ്സിന്‍ ഖാന്‍, മായങ്ക് യാദവ്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാല്‍ വധേര, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ.