ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 164 റണ്‍സ് വിജലക്ഷ്യം. മാര്‍ക്കസ് സ്റ്റോയിനിസിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ്, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്‌നൗ 163 റണ്‍സെടുത്തത്.
അവസാന ഓവറുകളില്‍ നിക്കോളാസ് പുരാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്ത.് 22 പന്തില്‍ നിന്നാണ് പുറത്താവാതെ പുരാന്‍ 32 റണ്‍സ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്‌നൗവിന് ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ ക്വിന്റന്‍ ഡിക്കോക്കിനെ നഷ്ടപ്പെട്ടു. പുറത്താവുമ്പോള്‍ നാലു പന്തില്‍ നിന്ന് 6 റണ്‍സായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം.
ഗുജറാത്തിനായി ഉമേഷ് യാദവ്, ദര്‍ശന്‍ നല്‍കണ്‌ഠേ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.