ലക്‌നൗ: ഐപിഎല്‍ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലൊതുക്കി ഡല്‍ഹി. 168 റണ്‍സ് ആണ് ഡല്‍ഹിയുടെ വിജയലക്ഷ്യം.
നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടിയ സ്പിന്നര്‍ കുല്‍ദീപ് യാദവ്, രണ്ടു വിക്കറ്റ് നേടിയ ഖലീല്‍ അഹമ്മദ് എന്നിവരുടെ ബോളിങ് പ്രകനമാണ് ലക്‌നൗവിനെ ചെറിയ സ്‌കോറിലൊതുക്കിയത്. അര്‍ധസെഞ്ചറി നേടിയ ആയുഷ് ബദോനിയുടെ (35 പന്തില്‍ 55*) പ്രകടനമാണ് ലക്‌നൗവിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ടോസ് നേടിയ ലക്‌നൗ ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ക്വിന്റന്‍ ഡികോക്കും (13 പന്തില്‍ 19), കെ.എല്‍.രാഹുല്‍ (22 പന്തില്‍ 39) എന്നിവര്‍ ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ലക്‌നൗവിനു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അര്‍ഷദ് ഖാന്‍ രണ്ടു ഫോര്‍ നേടി. ഓരോ വിക്കറ്റ് ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ നേടി.