ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 17-ാം സീസണില്‍ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ വര്‍ണപകിട്ടാര്‍ന്ന തുടക്കം. 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങിസിനെതിരെ ടോസ് നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റിങ് തിരഞ്ഞെടുത്തു.
ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ക്യാപ്റ്റനായി അധികാരമേറ്റ ഋതുരാജ് ഗെയ്ക്ക്വാദിന്റെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ആദ്യ മത്സരം. ഫാഫ് ഡുപ്ലെസിസിന്റെ നേതൃത്വത്തിലാണ് ബെംഗളൂരു മത്സരത്തില്‍ ഇറങ്ങിയത്.
മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ റോളിലാണ് ധോണി എത്തിയത്. ഐ.പി.എലിന്റെ 17 വര്‍ഷത്തെ ചരിത്രത്തില്‍ പത്തുതവണ ഫൈനലിലെത്തുകയും അഞ്ച് തവണ ചാമ്പ്യന്മാരാകുകയും ചെയ്ത ടീമാണ് ചെന്നൈ. ചെന്നൈക്കായി സമീര്‍ റിസ്വി ഐപിഎല്ലില്‍ അരങ്ങേറും. ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര, മഹീഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് ചെന്നൈയുടെ വിദേശ താരങ്ങള്‍.
പ്ലെയിങ് ഇലവന്‍:
ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഋതുരാജ് ഗെയ്ക്വാദ്, രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്.ധോണി, ദീപക് ചാഹര്‍, മഹീഷ് താക്ഷണ, മുസ്തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്പാണ്ഡെ
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു: ഫാഫ് ഡൂപ്ലെസിസ്, വിരാട് കോലി, രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്‌സ്വല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, ്‌നുജ് റാവത്ത്, കരണ്‍ ശര്‍മ, അല്‍സാരി ജോസഫ്, മായങ്ക് ദാകര്‍, മുഹമ്മദ് സിറാജ്.
ഉദ്ഘാടനച്ചടനചടങ്ങില്‍ എ.ആര്‍.റഹ്മാന്‍, സോനു നിഗം എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതനിശയോടെയാണു പരിപാടികള്‍ തുടങ്ങിയത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരുടെ നൃത്ത പരിപാടിയും അരങ്ങേറി.