ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എട്ടാം വിജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബിനെതിരെ അനായാസ വിജയമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. സീസണിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ നാലു വിക്കറ്റ് വിജയമാണ് ഹൈദരാബാദ് നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ സണ്‍റൈസേഴ്സ് എത്തി. നേരത്തേ പ്ലേഓഫ് ഉറപ്പിച്ച ഹൈദരാബാദിന് ഇതോടെ 17 പോയിന്റായി.
28 പന്തില്‍ 66 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്റിച് ക്ലാസന്‍ (26 പന്തില്‍ 42), നിതിഷ് കുമാര്‍ റെഡ്ഡി (25 പന്തില്‍ 37), രാഹുല്‍ ത്രിപാഠി (18 പന്തില്‍ 33) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിലെ ആദ്യ പന്തില്‍ തന്നെ ഹൈദരാബാദിന് ട്രാവിസ് ഹെഡിനെ നഷ്ടമായി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഹെഡ് ബോള്‍ഡാകുകയായിരുന്നു. അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയും കൂട്ടുകെട്ടിലൂടെ ഹൈഗരാബാദ് കുതിച്ചു കയറി. 4 ഓവറുകളില്‍ 50 പിന്നിട്ട സണ്‍റൈസേഴ്സ്, പവര്‍പ്ലേയില്‍ അടിച്ചത് 84 റണ്‍സ്. 33 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയെ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ് ക്യാച്ചെടുത്തു പുറത്താക്കി.
ഹൈദരാബാദ് സ്‌കോര്‍ 200 കടന്നതിനു പിന്നാലെ ക്ലാസന്‍, ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ ബോള്‍ഡായി. അവസാന ഓവറില്‍ ഹൈദരാബാദിന് നാലു റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അഥര്‍വ ടൈഡെ എറിഞ്ഞ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി സന്‍വിര്‍ സിങ് വിജയ റണ്‍സ് കുറിച്ചു.
പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവന്‍ അഥര്‍വ ടൈഡെ, പ്രബ്സിമ്രന്‍ സിങ്, റിലീ റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, ശിവം ദുബെ, ഋഷി ധവാന്‍, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍.
സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവന്‍ അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച് ക്ലാസന്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, സന്‍വിര്‍ സിങ്, പാറ്റ് കമിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, വിജയകാന്ത് വിയസ്‌കാന്ത്, ടി. നടരാജന്‍.