തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളുമായി ധോണി; ചെന്നൈയ്‌ക്കെതിരെ മുംബൈയ്ക്ക് 207 റണ്‍സ് വിജയലക്ഷ്യം

അവസാന ഓവറില്‍ ക്രീസിലെത്തിയ എം.എസ്.ധോണി, മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ നേടി. നാല് പന്തില്‍ 20 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്

author-image
Rajesh T L
New Update
ipl
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 207 റണ്‍സ് വിജയലക്ഷ്യം. വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റു ചെയ്ത ചെന്നൈ, നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 206 റണ്‍സെടുത്തത്. 

അര്‍ധസെഞ്ചറി നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (40 പന്തില്‍ 69), ശിവം ദുബെ (38 പന്തില്‍ 66*)  എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

അവസാന ഓവറില്‍ ക്രീസിലെത്തിയ എം.എസ്.ധോണി, മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ നേടി. നാല് പന്തില്‍ 20 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. 

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയ ചെന്നൈയുടെ ഓപ്പണറായി അജിന്‍ക്യ രഹാനെയാണ് ഇറങ്ങിയത്. 

മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റും ജെറാള്‍ഡ് കോട്ട്സി, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

 

chennai super kings mumbai indian ipl 2024