ചെന്നൈ : ഐപിഎലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 206 റണ്‍സ്. ടോപ് ഓര്‍ഡറില്‍ രച്ചിന്‍ രവീന്ദ്ര നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ശിവം ഡുബേയുടെ തീപ്പൊരി ഇന്നിംഗ്‌സ് കൂടിയായപ്പോള്‍ ചെന്നൈ മികച്ച സ്‌കോറിലേക്ക് എത്തി. മത്സരത്തില്‍ വിജയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് താത്കാലികമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
5.2 ഓവറില്‍ രവീന്ദ്ര പുറത്താകുമ്പോള്‍ താരം 20 പന്തില്‍ 46 റണ്‍സാണ് നേടി. ചെന്നൈയുടെ 62 റണ്‍സ് നേടി. റഷീദ് ഖാനായിരുന്നു വിക്കറ്റ്. അജിങ്ക്യ രഹാനെയെ പത്താം ഓവര്‍ കഴിഞ്ഞ ആദ്യ പന്തില്‍ ചെന്നൈയ്ക്ക് നഷ്ടമായപ്പോള്‍ സ്‌കോര്‍ 104 ആയിരുന്നു. റുതുരാജ് രഹാനെ കൂട്ടുകെട്ട് 42 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ സ്വന്തമാക്കിയത്.
റുതുരാജ് 46 റണ്‍സ് നേടി പുറത്തായപ്പോള്‍ ശിവം ദുബേ സ്‌കോറിങ് വേഗത വര്‍ദ്ധിപ്പിച്ചു. താരം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായപ്പോള്‍ നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചലുമായി ചേര്‍ന്ന് 35 പന്തില്‍ 57 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ഡുബേ 23 പന്തില്‍51 റണ്‍സ് നേടി റഷീദ് ഖാന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. ഡാരില്‍ മിച്ചല്‍ (24), സമീര്‍ റിസ്വി(6 പന്തില്‍ 14) എന്നിവരുടെ ബാറ്റിംഗ് ടീമിനെ 200 കടത്തുകയായിരുന്നു.