മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023ല്‍ നിന്ന് (ബിസിസിഐ) 5120 കോടി രൂപ അധിക വരുമാനം നേടിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. ഐപിഎല്‍ 2022-ല്‍ നിന്ന് ബിസിസിഐ നേടിയ 2367 കോടി രൂപയില്‍ നിന്ന് 116 ശതമാനം കുതിപ്പാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്‍ 2023-ല്‍ നിന്നുള്ള ബിസിസിഐയുടെ മൊത്തം വരുമാനം 11,769 കോടി രൂപയാണ്, ഇത് 78 ശതമാനത്തോളമാണ് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത്. ബിസിസിഐയുടെ 2022-23ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ചെലവ് 66 ശതമാനം വര്‍ധിച്ച് 6648 കോടി രൂപയും ആയി.
പുതിയ മീഡിയ റൈറ്റ്‌സും സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളുമാണ് വരുമാന വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2023-27 സൈക്കിളില്‍ 48,390 കോടി രൂപയാണ് പുതിയ മീഡിയ റൗറ്റ്‌സ് കരാര്‍ ആയി ബി സി സി ഐക്ക് ലഭിക്കുന്നത്. ഐപിഎല്‍ ടിവി റൗറ്റ്‌സ് 2021 ല്‍ ഡിസ്‌നി സ്റ്റാര്‍ 23,575 കോടി രൂപയ്ക്ക് (2023-27 ലേക്ക്) സ്വന്തമാക്കിയിരുന്നു. 23,758 കോടി രൂപയ്ക്കാണ് ജിയോ സിനിമ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ ടൈറ്റില്‍ റൈറ്റ്‌സ് 2500 കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സിന് ബി സി സി ഐ വിറ്റത്.