ശ്രീലങ്കയെ ക്രിക്കറ്റ്‌ ലോകത്തിൻറെ നെറുകയിലെത്തിച്ച  ജീനിയസ്; വൈറലായി അർജുന രണതുംഗെയുടെ ചിത്രം

ചിത്രത്തിലുള്ളത് അർജുന രണതുംഗെയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്.പലരും പഴയ ചിത്രങ്ങളുമായി താരമതമ്മ്യം ചെയ്യുന്നുമുണ്ട്. കായികരംഗത്ത് നിന്ന് വിരമിച്ചതിന് ശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച രണതുംഗ ശ്രീലങ്കയിലെ പാർലമെൻ്റ് അംഗം കൂടിയായിരുന്നു. 

author-image
Greeshma Rakesh
New Update
sreelankan captain

kapil dev and Arjuna Ranatunga'

Listen to this article
0.75x 1x 1.5x
00:00 / 00:00



ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ധീരനായ ക്യാപ്റ്റൻ,ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഊർജ്ജം,പ്രചോദനം, ഇതാണ് അർജുന രണതുംഗെ.ഓരു കാലത്ത്  ക്രിക്കറ്റ് ഭൂപടത്തിൽ ഒന്നുമല്ലായിരുന്നു ശ്രീലങ്കയെന്ന ദ്വീപ് രാജ്യം ഇന്ന് തിളങ്ങുന്നുണ്ടെങ്കിൽ അതിനു പിന്നിൽ അർജുന രണതുംഗെയ്ക്ക് വ്യക്തമായ പങ്കുണ്ട്.ചുരുക്കി പറഞ്ഞാൽ ശ്രീലങ്കയെന്ന ആ മൂന്നാം ലോക രാഷ്ട്രത്തെ  ക്രിക്കറ്റ്‌ ലോകത്തിൻറെ നെറുകയിലെത്തിച്ച  ജീനിയസ്... തൻറെ ഒപ്പമുള്ളവർക്കുവേണ്ടി ഏതറ്റംവരെയും പോകുന്ന ക്യാപ്റ്റൻ പെർഫെക്ട്. അതായിരുന്നു ലങ്കക്ക് അർജുന രണതുംഗെയെന്ന നായകൻ.1996-ലെ ലോകകപ്പിൽ മികച്ച നായകനായും കളിക്കാരനുമായി തിളങ്ങിയപ്പോൾ ആദ്യമായി കിരീടം ശ്രീലങ്ക സ്വന്തമാക്കി.പിന്നീട് അങ്ങോട്ട് പോരാട്ടങ്ങളുടെ കാലമായിരുന്നു.

ലോകകപ്പിൽ അത്ഭുത വിജയങ്ങൾ നേടിയ കപിൽ ദേവിൻറെയും ഇമ്രാൻ ഖാൻറെയുമെല്ലാം ടീമിൽ മായാജാലം തീർക്കാൻ നിരവധി താരങ്ങൾ ഉണ്ടായിരുന്നു, എന്നാൽ രണതുംഗെ നയിച്ച ടീമിൽ ആവറേജിനും മുകളിലെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന താരങ്ങളൊന്നും ഉണ്ടായിരുന്നില്ല... ആ ലോകകപ്പിലെ ലീഡിങ് വിക്കറ്റ് ടേക്കർമാരുടെ പട്ടികയിൽ ഒരാൾ പോലും ലങ്കയ്ക്കുണ്ടായിരുന്നില്ല. ആകെ പറയാൻ കഴിയുന്നത് അരവിന്ദ ഡിസിൽവയുടെ പ്രകടനം മാത്രമാണ്. ടോപ് സ്കോറേഴ്സിൻറെ ലിസ്റ്റിൽ ഇടംപിടിച്ച ഏക ലങ്കൻ ബാറ്റർ. ജയസൂര്യയും ചാമിന്ദ വാസും മുരളീധരനുമെല്ലാം ആ ലോകകപ്പിന് ശേഷം മേൽവിലാസമുണ്ടാക്കിയെടുത്തവരാണ്. ഇങ്ങനെയൊരു ടീമിനെയും കൊണ്ടാണ് അർജുന രണതുംഗെയെന്ന നായകൻ ക്രിക്കറ്റിലെ പ്രബലന്മാരെയെല്ലാം മുട്ടുകുത്തിച്ച് ചരിത്രത്തിലേക്ക് നടന്നുകയറിയത്.

ഇപ്പോഴിതാ ശ്രീലങ്കൻ ഇതിഹാസ താരം അർജുന രണതുംഗെയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുന്നത്.മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മികച്ച കളിക്കാരനുമായ കപിൽ ദേവിനൊപ്പമുള്ള ചിത്രങ്ങളാണിത്.ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തുടങ്ങാനിരിക്കെയാണ് ഇന്ത്യൻ നായകനും ശ്രീലങ്കൻ നായകനും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ അർജുന രണതുംഗെയുടെ മാറ്റം കണ്ട്  ഞെട്ടിയിരിക്കുകയാണ് ആരാധകർ.ചിത്രത്തിലുള്ളത് അർജുന രണതുംഗെയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്.പലരും പഴയ ചിത്രങ്ങളുമായി താരമതമ്മ്യം ചെയ്യുന്നുമുണ്ട്.രണതുംഗ ഇപ്പോഴും കരുത്തനാണെന്നും ഇനിയും തിരിച്ചുവരാമെന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.മറ്റു ചിലർ അദ്ദേഹത്തിന്റെ ആരോ​ഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ചും രം​ഗത്തുവന്നു.  തിലർ കായികരംഗത്ത് നിന്ന് വിരമിച്ചതിന് ശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച രണതുംഗ ശ്രീലങ്കയിലെ പാർലമെൻ്റ് അംഗം കൂടിയായിരുന്നു. 

അതെസമയം ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കൻ ഏകദിന പരമ്പര പര്യടനത്തിന്റെ  ഷെഡ്യൂൾ പരിഷ്‌കരിച്ചു. മത്സരത്തിൻ്റെ തുടക്കം ജൂലൈ 27 ലേക്ക് മാറ്റിയെന്ന് ബിസിസിഐ ശനിയാഴ്ച അറിയിച്ചു.മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങൾക്കും നിരവധി ഏകദിനങ്ങൾക്കുമായി ഇന്ത്യൻ ടീം ഈ മാസം അവസാനം ശ്രീലങ്കൻ പര്യടനം നടത്തും.തുടർന്ന് ബാക്കിയുള്ള രണ്ട് ടി 20 മത്സരങ്ങൾ ജൂലൈ 28 നും ജൂലൈ 30 നും നടക്കും. പല്ലേക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽവച്ചാണ് മത്സരം.

മാത്രമല്ല  ഓഗസ്റ്റ് 1 ന് ആരംഭിക്കാനിരുന്ന ഏകദിന മത്സരങ്ങൾ  ഓഗസ്റ്റ് 2 ലേയ്ക്ക് മാറ്റിയിട്ടുണ്ട്.അവശേഷിക്കുന്ന മത്സരങ്ങൾ ഓഗസ്റ്റ് 4 നും ഓഗസ്റ്റ് 7 നും കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും.2021-ന് ശേഷം ശ്രീലങ്കയിലേയ്ക്കുള്ള  ഇന്ത്യയുടെ ആദ്യത്തെ ഏകദിന യാത്രയാണിത്. പര്യടനത്തിനുള്ള  ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗൗതം ഗംഭീർ ഇന്ത്യയുടെ പുതിയ പരിശീലകനായി എത്തുമ്പോൾ ,  ശ്രീലങ്കൻ ടീമിൻ്റെ തലപ്പത്ത് ഇടക്കാല മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട സനത് ജയസൂര്യയാകും.

 

sports news sri lankan cricket team arjuna ranatunga