മോജര്‍ ലീഗ് സോക്കറില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമിയുടെ അപരാജിത കുതിപ്പിന് വിരാമമിട്ടുകൊണ്ട് അറ്റ്‌ലാന്റ് യുണൈറ്റഡ് വിജയം കൈവരിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍തക്കാണ് മെസിയുടെയും സംഘത്തിന്റെയും തോല്‍വി. മെസി വല കുലുക്കിയെങ്കിലും തിളങ്ങാനായില്ല. പത്ത് നീണ്ട മത്സരത്തിനാണ് ഇന്ന് ഫുള്‍സ്റ്റോപ്പ് വീണത്. അറ്റ്ലാന്റയ്ക്ക് വേണ്ടി സബ ലോബ്ഷാനിഡ്സെ ഇരട്ടഗോള്‍ നേടി.
ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ നിശ്ചിതസമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അറ്റ്ലാന്റ ലീഡെടുക്കുകയായിരുന്നു. 44-ാം മിനിറ്റില്‍ സബ ലോബ്ഷാനിഡ്സെയാണ് അറ്റ്ലാന്റയ്ക്കായി ആദ്യമായി പന്ത് വലയിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അറ്റ്ലാന്റ ലീഡ് ഇരട്ടിയാക്കി. 59-ാം മിനിറ്റില്‍ സബ തന്നെയാണ് അറ്റ്ലാന്റയുടെ രണ്ടാം ഗോളും നേടിയത്.
62-ാം മിനിറ്റിലാണ് ലയണല്‍ മെസ്സിയുടെ ഗോള്‍ നേടിയെങ്കിലും അറ്റ്ലാന്റയുടെ മൂന്നാം ഗോള്‍ പിറക്കുകയും 73-ാം മിനിറ്റില്‍ ജമാല്‍ തിയാരെ നേടിയ ഗോളിലൂടെ അറ്റ്ലാന്റ വിജയമുറപ്പിച്ചു. ഇന്നത്തെ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും 17 മത്സരങ്ങളില്‍ നിന്ന് പത്ത് വിജയവുമായി 34 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മയായി. അറ്റ്‌ലാന്റ 12-ാം സ്ഥാനത്താണ്.
Full time. pic.twitter.com/aywr9JOAAJ
— Inter Miami CF (@InterMiamiCF) May 30, 2024