തകര്‍ത്താടി മെസിയുടെ ഇന്റര്‍ മയാമി

34 മത്സരങ്ങളില്‍ 22 ജയവും ഇന്റര്‍ മയാമി കുറിച്ചു. സീസണില്‍ 40 ഗോളുകളും 25 അസിസ്റ്റുകളും സ്വന്തമാക്കിയ ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് സഖ്യം ആണ് മയാമിയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചത്.

author-image
Athira Kalarikkal
New Update
INTER MIAMI

Lional Messi

ഫ്‌ലോറിഡ : ഒരു മേജര്‍ ലീഗ് റെഗുലര്‍ സീസണിലെ പോയിന്റ് നേട്ടത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ത്തു ഇന്റര്‍ മയാമി. ഇന്നലെ ന്യൂ ഇംഗ്ലണ്ട് റെവലൂഷനെ 6-2 എന്ന സ്‌കോറിന് തകര്‍ത്ത ഇന്റര്‍ മയാമി 34 മത്സരങ്ങള്‍ ഉള്ള സീസണില്‍ 74 പോയിന്റുകളാണ് നേടിയത്.

2021ല്‍ ന്യൂ ഇംഗ്ലണ്ട് ടീം നേടിയ 73 പോയിന്റുകള്‍ എന്ന റെക്കോര്‍ഡ് ആണ് ഇതോടെ പഴയ കഥ ആയത്. 34 മത്സരങ്ങളില്‍ 22 ജയവും ഇന്റര്‍ മയാമി കുറിച്ചു. സീസണില്‍ 40 ഗോളുകളും 25 അസിസ്റ്റുകളും സ്വന്തമാക്കിയ ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് സഖ്യം ആണ് മയാമിയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചത്.

മത്സരത്തില്‍ 34 മിനിറ്റിനു ഇടയില്‍ 2 ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷമാണ് ഇന്റര്‍ മയാമി ജയം കണ്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇരട്ടഗോളുകള്‍ നേടിയ ലൂയിസ് സുവാരസ് മയാമിയെ മത്സരത്തില്‍ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയില്‍ ലയണല്‍ മെസ്സി പകരക്കാരനായി എത്തിയതോടെ മയാമി സമ്പൂര്‍ണ ആധിപത്യം കളിയില്‍ നേടി.

ക്രമാഷിയിലൂടെ മുന്‍തൂക്കം നേടിയ മയാമിക്ക് ആയി 78, 81, 89 മിനിറ്റുകളില്‍ മെസ്സി ഹാട്രിക് നേടി. മെസ്സിയുടെ 2 ഗോളുകള്‍ക്ക് സുവാരസ് ആണ് അസിസ്റ്റ് നല്‍കിയത്, അതേസമയം ഒരു ഗോളിന് ജോര്‍ഡി ആല്‍ബയും വഴി ഒരുക്കി. പ്ലെ ഓഫ് കളിച്ചു വരുന്ന ടീമിനെ ആവും 3 മത്സരങ്ങള്‍ ഉള്ള പ്ലെ ഓഫ് നോക്ക് ഔട്ട് സീരീസില്‍ മയാമി ഇനി നേരിടുക.

 

football inter miami lional messi