ഇന്റര്‍ മയാമിക്ക് രണ്ടാം കിരീടം

ആദ്യ പകുതിയില്‍ മെസ്സിയുടെ രണ്ട് ഗോളുകള്‍ മയാമിയെ മികച്ച ലീഡിലേക്ക് നയിച്ചു. ഇതുല്‍ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കും ഉണ്ടായിരുന്നു. 

author-image
Athira Kalarikkal
New Update
INETR

റിയാദ് : ഇന്റര്‍ മിയാമിക്കൊപ്പം ലയണല്‍ മെസ്സി തന്റെ രണ്ടാം കിരീടം സ്വന്തമാക്കി. കൊളംബസ് ക്രൂവിനെതിരെ ഇന്ന് ഇന്റര്‍ മയാമി 3-2 ന് വിജയിച്ചതോടെ എംഎല്‍എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് ഉറപ്പാക്കി. ആദ്യ പകുതിയില്‍ മെസ്സിയുടെ രണ്ട് ഗോളുകള്‍ മയാമിയെ മികച്ച ലീഡിലേക്ക് നയിച്ചു. ഇതുല്‍ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കും ഉണ്ടായിരുന്നു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലൂയിസ് സുവാരസ് മൂന്നാം ഗോളും കൂട്ടിച്ചേര്‍ത്തു. ഡീഗോ റോസിയുടെയും കുച്ചോ ഹെര്‍ണാണ്ടസിന്റെയും ഗോളുകളോടെ ക്രൂവിന്റെ തിരിച്ചുവരവിന് ശ്രമിച്ചു എങ്കിലും, 84-ാം മിനിറ്റിലെ നിര്‍ണായക പെനാല്‍റ്റി സേവ് ഉള്‍പ്പെടെ, ഗോള്‍കീപ്പര്‍ ഡ്രേക്ക് കാലെന്‍ഡറിന്റെ സേവുകള്‍ക്ക് ഇന്റര്‍ മയാമിക്ക് വിജയം നല്‍കി.

ഈ വിജയം മെസ്സിയുടെ ആകര്‍ഷകമായ ട്രോഫി കാബിനറ്റിലേക്ക് ഒരു കിരീടം കൂടെ കൂട്ടിച്ചേര്‍ക്കുന്നു. ക്ലബ്ബിനും രാജ്യത്തിനുമായി അദ്ദേഹത്തിന്റെ 46-ാം കിരീടം ആണിത്. കഴിഞ്ഞ വര്‍ഷം മെസ്സി ഇന്റര്‍ മയാമിക്ക് ലീഗ് കപ്പും നേടിക്കൊടുത്തിരുന്നു. ഈ സീസണില്‍ 17 കളികളില്‍ നിന്ന് 17 ഗോളുകള്‍ മെസ്സി നേടി.

 

MESSI inter miami